Advertisment

കറവക്കിടെ പശുക്കൾ ഷോക്കേറ്റ് ചത്തു; അത്ഭുതകരമായി രക്ഷപ്പെട്ട് ഉടമ

New Update
COW DEATH THOMAS.jpg

തൃശ്ശൂർ:  ചേർപ്പിൽ ഷോക്കേറ്റ് നാല് പശുക്കൾ ചത്തു. പശുക്കളെ കറക്കുന്നതിനിടെയാണ് അഞ്ച് പശുക്കളിൽ നാലെണ്ണം ഷോക്കേറ്റ് ചത്തത്. ചേർപ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരൻ തോമസിൻ്റെ പശുക്കളാണ് ചത്തത്. അതേസമയം, പശുവിനെ കറക്കുകയായിരുന്ന തോമസ് അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന് പിന്നിലുള്ള തൊഴുത്തിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാൻ ശ്രമിക്കുന്നതിനിടെ പശുക്കൾ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കറന്ന പാൽപാത്രം തോമസിൻ്റെ കയ്യിൽ നിന്ന് തെറിച്ചു വീണു. ഷോക്കേറ്റ് ദേഹം തരിച്ചുവെന്ന് തോമസ് പറഞ്ഞു. ചാണകവും മൂത്രവും കിടന്ന നിലത്ത് നനവ് ഉണ്ടായെങ്കിലും തൊഴുത്തിൻ്റെ ഒരറ്റത്ത് നിന്ന് കവാടം വരെ ചുമരിനോട് ചേർന്ന് നടന്ന് തോമസ് പുറത്ത് എത്തി. ഇരുമ്പ് ഷീറ്റ് കൊണ്ട് മേൽക്കൂരയുള്ള തൊഴുത്തിൽ പശുക്കളെ കെട്ടിയ ഭാഗം ഇരുമ്പ് കൊണ്ടാണ് പണിതിട്ടുള്ളത്.മേൽക്കൂരയിൽ സ്ഥാപിച്ച ഫാനിൽ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം കറൻ്റ് ഇവിടേക്ക് പ്രവഹിച്ചുവെന്ന് സംശയിക്കുന്നു. ആറു മാസം മുമ്പ് ഒരു പശു തൊഴുത്തിൽ സമാന രീതിയിൽ ചത്തിരുന്നു.

Advertisment