Advertisment

ലോക ആരോഗ്യ ദിനത്തിൽ ഹൃദയാഘാതപുനരുജീവന പരിശീലനം

author-image
കെ. നാസര്‍
New Update
heart-failure

ആലപ്പുഴ: ലോക ആരോഗ്യ ദിനത്തോട് അനുബന്ധിച്ച് ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ 'ഹെൽത്ത് ഫോർ ആൾഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സാഗര സഹകരണ നേഴ്സിങ്ങ് കോളേജിൻ്റെ സഹകരണത്തോടെ ലോക ആരോഗ്യ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 7 ന് രാവിലെ 10 ന് സാഗരസഹകരണ നേഴ്സിങ്ങ് കോളേജിൽ ഐ.എം.എ. പ്രസിഡൻ്റ് ഡോ. മനീഷ് നായർ നിർവ്വഹിക്കും.

പൊതു സമൂഹത്തിന് ഒരാൽ കുഴഞ്ഞുവി ണാൽ എന്ത് ചെയ്യണമെന്ന - ഹൃദയാഘാതപുനർജീവനപരിശീലനത്തിന് കാർഡിയോ തൊറാസിക്ക് സർജൻ ഡോ. എൻ. അരുൺ നേതൃത്വം നൽകും, വേനലിനെ എങ്ങനെ കൂളാക്കാം എന്ന വിഷയത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫ ഡോ. ബി. പദ്മകുമാർ വിഷയം അവതരിപ്പിക്കും.

 കളമശ്ശേരി കാൻസർ സെൻ്റർ ഡയറക്ടർ ഡോ-ബാലഗോപാൽ' ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻ മേധാവി ഡോ സി. വി. ഷാജി, ഹൃദരോഗവിദഗ്ദൻ ഡോ കെ.എസ്. മോഹൻ' ദന്തരോഗ വിഭാഗം വിദഗ്ദൻ ഡോ.രൂപേഷ് സുരേഷ് എന്നിവർ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 88910 10637 ബന്ധപെടണം

Advertisment