Advertisment

"ഹജ്ജ് സമത്വത്തിൻ്റെ വിളംബരം": ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ

New Update
haj ponnani.jpg

പൊന്നാനി:   സമത്വത്തിൻ്റേയും ത്യാഗത്തിൻ്റേയും സന്ദേശമാണ് വിശുദ്ധ ഹജ്ജ് വിളംബരപ്പെടുത്തുന്നതെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് കാസിം കോയ പ്രസ്താവിച്ചു.  സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലൂടെ പുണ്യതീർത്ഥാടനത്തിന് ഈ വർഷം  അവസരം  ലഭിച്ച  പൊന്നാനി - തവനൂർ മണ്ഡലങ്ങളിലെ  എഴുനൂറിൽപരം  ഹാജിമാർക്ക് പൊന്നാനി ആർ വി  പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാങ്കേതിക ട്രൈനിംഗ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു.   ജില്ലാ ട്രൈനർ മുജീബ് റഹ്മാൻ വടക്കേ മണ്ണ ക്ലാസെടുത്തുഇസ്മായിൽ പൊന്നാനി ടി.കെ. അശ്റഫ് ടി.വി. അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ മുഹമ്മദ് പൊന്നാനി ഇസ്മായിൽ അൻവരി അലി മുഹമ്മദ്  കമാലുദ്ധീൻ മാസ്റ്റർ ബഷീർ പുതുപൊന്നാനി എന്നിവർ നേത്രത്വം നൽകി

hajj ponnani1.jpg

ഹജ്ജിന് ഒരുങ്ങിയ ഒരു തീർത്ഥാടകൻ യാത്രയും അനുഷ്ഠാനങ്ങളും കഴിഞ്ഞു തിരിച്ചെത്തുന്നത് വരെ  ശ്രദ്ദിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച  പൊതുബോധം മുൻകൂട്ടി നൽകുന്നതിനാണ്  കേരളം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് സാങ്കേതിക, പഠന ക്ലാസ്സുകൾക്ക്  രൂപം നൽകിയിട്ടുള്ളത്.   ജില്ലാ തലത്തിലും മണ്ഡലം അടിസ്ഥാനത്തിലുമായി ഒട്ടേറെ ക്ലാസ്സുകളാണ് ഹജ്ജ് കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ളത്.    ഹജ്ജ് ക്ലാസ്സുകളുടെ സംസ്ഥാന തല ഉദ്‌ഘാടനം കഴിഞ്ഞ ദിവസം കരിപ്പൂർ ഹജ്ജ് ഹൗസിൽ വെച്ച് നടന്നിരുന്നു.   മലപ്പുറം ജില്ലയിൽ അടുത്ത് നടക്കാനിരിക്കുന്ന ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾ ഇപ്രകാരമാണ്: 

ഫെബ്രു. 29: (കോഹിനൂർ ഓഡിറ്റോറിയം, പടിക്കൽ & വാഗൻ ട്രാജഡി ടൌൺ ഹാൾ, തിരൂർ & മഹാരാജ കൺവൻഷൻ സെനറ്റർ, മുക്കട്ട - നിലമ്പൂർ),  മാർച് 2: (സമൂഹ ഓഡിറ്റോറിയം, മക്കരപ്പറമ്പ് & എം എസ് ടി എം കോളേജ്, പൂപ്പലം - പെരിന്തൽമണ്ണ).     മാർച് 3: (സി പി എ കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡീസ്, പുത്തനത്താണി & പി എസ് എം ഒ കോളേജ്, തിരൂരങ്ങാടി).  മാർച് 5: (കെ വി ഓഡിറ്റോറിയം, വട്ടത്താണി).                രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടര വരെയാണ് ഹജ്ജ് ക്ലാസുകൾ.

Advertisment