Advertisment

കോണ്‍ഗ്രസിന് തിരിച്ചടി; ആദായനികുതി വകുപ്പ് നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

സമയ പരിധി കഴിഞ്ഞ ശേഷമാണ് ആദായ നികുതി വകുപ്പിന്റെ നടപടി എന്ന കോണ്‍ഗ്രസ്സ് വാദം കോടതി അംഗീകരിച്ചില്ല.

New Update
delhi high courtt.jpg

ഡല്‍ഹി: ആദായ നികുതി വകുപ്പ് ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നാല് വര്‍ഷത്തെ ആദായ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. 2017 മുതല്‍ 2020 വരെയുള്ള നാല് വര്‍ഷത്തെ നികുതി നിര്‍ണയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്.

സമയ പരിധി കഴിഞ്ഞ ശേഷമാണ് ആദായ നികുതി വകുപ്പിന്റെ നടപടി എന്ന കോണ്‍ഗ്രസ്സ് വാദം കോടതി അംഗീകരിച്ചില്ല. നേരത്തെ 2014 മുതലുള്ള മൂന്ന് വര്‍ഷത്തെ നികുതി നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജികളും കോടതി തള്ളിയിരുന്നു. ആവശ്യമെങ്കില്‍ കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി.

delhi
Advertisment