Advertisment

ഡിഎംഎ കരോൾ ബാഗ്-കണാട്ട് പ്ലേസ് ഏരിയ വാർഷിക പൊതു യോഗം

author-image
പി.എന്‍ ഷാജി
Updated On
New Update
dma-4

ന്യൂ ഡൽഹി: ഡൽഹി മലയാളി അസ്സോസിയേഷൻ  കരോൾ ബാഗ്-കണാട്ട് പ്ലേസ് ഏരിയയുടെ വാർഷിക പൊതുയോഗം ഏപ്രിൽ 7 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കരോൾ ബാഗിലെ ഹോട്ടൽ ജനീഫർ ഇൻ-ൽ നടക്കും.  

ഏരിയ ചെയർമാൻ എകെ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്രക്കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും. തുടർന്ന് 2024-26 വർഷക്കാലത്തേക്കുള്ള ഭാരവാഹികളെയും നിർവാഹക സമിതി / ജനറൽ കൗൺസിൽ അംഗങ്ങളുടെയും തെരഞ്ഞെടുപ്പു നടക്കും.

റിട്ടേണിങ്ങ് ഓഫീസറായി ജെ സോമനാഥനെ നിയമിച്ചു.കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി സജിത്ത് കൊമ്പനുമായി 9958252932 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment