Advertisment

ഡിഎംഎ സ്ഥാപക ദിനാഘോഷം ഏപ്രിൽ 14-ന്

New Update
dma-4

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സ്ഥാപക ദിനാഘോഷം 2024 ഏപ്രിൽ 14 ഞായറാഴ്ച വൈകുന്നേരം 5:30 മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ  അരങ്ങേറും.

Advertisment

ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ വികെ ഗോകുൽ ഐഎഫ്എസ് മുഖ്യാതിഥിയും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സെൽവരാജ് വിശിഷ്ടാതിഥിയുമാവും. 

വൈസ് പ്രസിഡൻ്റും പ്രോഗ്രാം കൺവീനറുമായ കെവി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ തുടങ്ങിയവർ സംസാരിക്കും.

തുടർന്ന് ഡിഎംഎയുടെ വിവിധ ഏരിയകളിലെ യുവജന വിഭാഗങ്ങൾ അവതരിപ്പിക്കുന്ന 'വർണ വിസ്മയ സന്ധ്യ' ആഘോഷ രാവിന് ചാരുതയേകും.

കൂടുതൽ വിവരങ്ങൾക്ക് 9810388593, 9810791770 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment