Advertisment

ഡിഎംഎ ജനക്പുരി ഏരിയയുടെ വിഷു ദിനാഘോഷം

author-image
പി.എന്‍ ഷാജി
Updated On
New Update
jankumari.jpg

ജനക്പുരി : ഡൽഹി മലയാളി അസോസിയേഷൻ, ജനക്പുരി ഏരിയയുടെ വിഷു ദിനാഘോഷം 2024 ഏപ്രിൽ 14 ഞായറാഴ്ച്ച രാവിലെ 7 മണി മുതൽ 8 മണിവരെ ജനക്പുരി ഏരിയ കമ്മിറ്റി ഓഫീസിൽ ആഘോഷിക്കും.

 

വിഷുക്കണി ദർശനം, വിഷു കൈനീട്ടം, കേന്ദ്രക്കമ്മിറ്റി നടത്തിയ ക്രിസ്തുമസ് കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജനക്പുരി ഏരിയയിലെ പ്രതിഭകളെ ആദരിക്കൽ എന്നിവ നടത്തും.

Advertisment

തുടർന്ന് അംഗത്വ വിതരണത്തിൻ്റെ ഉദ്ഘാടനവും ഉണ്ടാവും.

ഏരിയ ചെയർമാൻ സിഡി ജോസ് അധ്യക്ഷത വഹിക്കുന്ന 

ചടങ്ങിൽ വൈസ് പ്രസിഡന്റ്‌  കെജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ജനക്പുരി ഏരിയ അഡ്വൈസർ കെഎൻ കുമാരൻ, സെക്രട്ടറി  സുശീൽ  കെ സി തുടങ്ങിയവർ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് 9413734541 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment