Advertisment

ഡിഎംഎ ജനക്പുരി ഏരിയ പുതിയ കമ്മിറ്റി രൂപീകരിച്ചു

author-image
പി.എന്‍ ഷാജി
New Update
DMA Janakpuri.jpg

ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 മാർച്ച് 24, ഞായറാഴ്ച ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ നടന്നു. 

Advertisment

പൊതുയോഗത്തിൽ മുതിർന്ന അംഗം ശ്രീ കെഎൻ കുമാരൻ അധ്യക്ഷത വഹിച്ചു. തുടർന്ന് 2023-24 ലെ പ്രവർത്തന റിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കുകയും അംഗങ്ങൾ അവ അംഗീകരിക്കുകയും ചെയ്തു.

ജനറൽ സെക്രട്ടറി ശ്രീ ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ്മാരായ ശ്രീ മണികണ്ഠൻ കെവി, ശ്രീ  കെജി രഘുനാഥൻ നായർ, ട്രഷറർ ശ്രീ മാത്യു ജോസ്, ഇന്റെർണൽ ഓഡിറ്റർ ശ്രീ ബാബു കെവി തുടങ്ങിയവർ പങ്കെടുത്തു. ചർച്ചകളിൽ കേന്ദ്ര നിർവാഹക സമിതി എക്സ് ഓഫീഷ്യോ ശ്രീ സി ചന്ദ്രൻ, സർവ്വശ്രീ കൃഷ്ണദാസ് വിആർ, സിഡി സൈമൻ, ജി തുളസീധരൻ, ടോമി എബ്രഹാം, മധുസൂദനൻ ആർ തുടങ്ങിയവർ സംസാരിച്ചു. ഏരിയ ജോയിന്റ് ട്രഷറർ ശ്രീ സിഡി ജോസ് നന്ദി പറഞ്ഞു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഏരിയ ചെയർമാനായി ശ്രീ സിഡി ജോസ്, സെക്രട്ടറിയായി ശ്രീ സുശീൽ കെസി, ട്രഷറരായി ശ്രീ വിആർ കൃഷ്ണദാസ്  എന്നിവർ വൻഭൂരിപക്ഷത്തോടെ തെരെഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ വൈസ്  ചെയർമാൻ ശ്രീ ബാബു നാരായണൻ,  ജോയിന്റ് സെക്രട്ടറിമാർ ശ്രീമതി ഷീന രാജേഷ്, ശ്രീ അനീഷ് കുമാർ ജി, ജോയിന്റ് ട്രെഷറർ ശ്രീ വേണു ഗോപാൽ കെവി, ഇന്റെർണൽ ഓഡിറ്റർ ശ്രീ ജിനു എബ്രഹാം, വനിതാ വിഭാഗം കൺവീനർ ശ്രീമതി സിന്ധു നായർ, ജോയിന്റ് കൺവീനർമാർ ശ്രീമതി പ്രിയങ്ക ഗോവിന്ദൻ, ആർദ്ര ജോസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സർവ്വശ്രീ കെകെ സുനിൽ കുമാർ, ഗിരീഷ് പി, രാജേഷ് രാമൻ, അക്ഷയ് എഎസ്, സജീവൻ എഎസ് എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഡിഎംഎ വൈസ് പ്രസിഡന്റ്‌ ശ്രീ കെജി രഘുനാഥൻ നായർ ഇലക്ഷൻ കോർഡിനേറ്ററും ശ്രീ ജെ സോമനാഥൻ റിട്ടേണിംഗ് ഓഫീസറും ആയിരുന്നു.

Advertisment