Advertisment

'കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൃത്യസമയത്ത് വിതരണം ചെയ്യുന്നത് ഉറപ്പാക്കണം'- ധനമന്ത്രിക്ക് കത്തെഴുതി രാജീവ് ചന്ദ്രശേഖര്‍

New Update
rajeev write littler1.jpg

തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൃത്യസമയത്ത് തന്നെ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കി മാത്രമെ സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാവൂ എന്ന് കേന്ദ്ര മന്ത്രിയും തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഫണ്ട് അനുവദിക്കുന്നതിന് ഈ വ്യവസ്ഥ വെക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മല സീതാരാമന് രാജീവ് കത്തെഴുതി. 

ഏറെ കാലമായി ധനകാര്യ പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. ചരിത്രത്തിലാദ്യമായി ഈ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിതിയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ദുര്‍ഭരണമാണ് ഈ അവസ്ഥയിലെത്തിച്ചത്. ശമ്പള വിതരണത്തിനു പോലും കടമെടുക്കേണ്ടി വരുന്നത് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുക. രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും ശമ്പളം വൈകുന്നത് അവരുടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തേയും പൊതുജനസേവനത്തേയും ദോഷകരമായി ബാധിക്കും. ഇതൊഴിവാക്കാന്‍ ശമ്പള വിതരണം ഉറപ്പാക്കി മാത്രമെ ഭാവിയില്‍ ഫണ്ട് അനുവദിക്കാവൂ എന്നും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ ആവശ്യപ്പെട്ടു.

Advertisment