Advertisment

ഉത്തരേന്ത്യയിലെ അതിശൈത്യം തുടരുന്നു; റോഡ്-ട്രെയിൻ-വ്യോമ ഗാതാഗതം തടസ്സപ്പെട്ടു

മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ 26 ട്രെയിനുകൾ വൈകിയതായി നോർത്തേൺ റെയിൽവേ അറിയിച്ചു.

New Update
fog delhii.jpg

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ അതിശൈത്യം അടുത്ത കുറച്ച് ​ദിവസങ്ങൾ കൂടി നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂടൽ മഞ്ഞിന്റെ തീവ്രത കുറയും. പഞ്ചാബിൽ ജനുവരി അഞ്ച് വരെ കനത്ത മൂടൽ മഞ്ഞ് തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Advertisment

ഉത്തർ പ്രദേശിൽ പലയിടത്തും കാഴ്ച പരിധി 25 മീറ്ററിൽ താഴെയാണ്. കാഴ്ച പരിധി കുറഞ്ഞത് റോഡ്-ട്രെയിൻ-വ്യോമ ഗാതാഗതങ്ങളെ ബാധിച്ചിട്ടുണ്ട്. ഡൽഹിയിൽ ജനുവരി ഏഴിന് 19 ഡി​ഗ്രി സെൽഷ്യസ് ആയിരിക്കും ഏറ്റവും കൂടിയ അന്തരീക്ഷ താപനില. ജനുവരി ആറിന് ഏറ്റവും കുറഞ്ഞ താപനില ഒമ്പത് ഡി​ഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു.

മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ 26 ട്രെയിനുകൾ വൈകിയതായി നോർത്തേൺ റെയിൽവേ അറിയിച്ചു. ജനുവരി അഞ്ചിനും ജനുവരി 11 നും ഇടയിൽ മധ്യപ്രദേശ്, മഹാരാഷ്ട്രയുടെ വടക്കൻ പ്രദേശങ്ങൾ, ഉത്തർപ്രദേശിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ താപനില കുറയും.

ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് വർധിക്കും. ജനുവരി 2 മുതൽ 5 വരെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നേരിയതോതിൽ ഒറ്റപ്പെട്ടതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

fog
Advertisment