Advertisment

കാലടി സംസ്കൃത സർവ്വകലാശാലയിൽ നാല് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ; സംസ്കൃത വിദ്യാർത്ഥികൾക്ക് 30,000/-രുപയുടെ സ്കോളർഷിപ് പദ്ധതിയും

New Update
ശമ്പളത്തിനും നിത്യചിലവിനും പണമില്ല; 200 അധ്യാപകരെ പിരിച്ചുവിട്ടു, പഠനകേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നു, എന്നിട്ടും സംസ്കൃത സർവകലാശാലയിൽ നിയമന ധൂർത്തിന് കുറവില്ല; സി.പി.എം നേതാക്കൾക്ക് കനത്ത ശമ്പളത്തിൽ നിയമന മാമാങ്കം !

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം ജനറൽ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക്, മോഹിനിയാട്ടം, ഭരതനാട്യം, മ്യൂസിക്, ഫൈൻ ആർട്സ്, തിയറ്റർ, കായികപഠനം, അറബിക്, ഉറുദു, മാനുസ്ക്രിപ്റ്റോളജി, ആയുർവേദം, വേദിക് സ്റ്റഡീസ്, ട്രാൻസ്‍ലേഷൻ സ്റ്റഡീസ്, കംപാരറ്റീവ് ലിറ്ററേച്ചർ, ജോഗ്രഫി, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിലാണ് നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുക. 

Advertisment

മൂന്ന് വർഷം കൊണ്ട് നേടിയെടുക്കാവുന്ന ബിരുദം, നാല് വർഷം കൊണ്ട് നേടിയെടുക്കാവുന്ന ഓണേഴ്സ് ബിരുദം, ഗവേഷണത്തിന് മുൻതൂക്കം നൽകിയുളള ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെയാണ് നാല് വർഷ ബിരുദ പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളുടെ താല്പര്യത്തിനനുസരിച്ച് വിവിധ വിഷയങ്ങൾ ഒരേ സമയം പഠിക്കുവാനുളള അവസരം നാല് വർഷ ബിരുദ പ്രോഗ്രാമിലൂടെ ലഭിക്കും. 

കാലടി മുഖ്യ ക്യാമ്പസിന് പുറമെ സർവ്വകലാശാലയുടെ ആറ് പ്രാദേശിക ക്യാമ്പസുകളിലും പഠന സൗകര്യമുണ്ടായിരിക്കും. ശ്രീശങ്കരാചാര്യ സംസ്കൃത സ്കോളർഷിപ്പ്, ശ്രീശങ്കരാചാര്യ മെറിറ്റ് സ്കോളർഷിപ്പ്, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആകസസ് സ്കോളർഷിപ്പ് എന്നിവ ലഭിക്കും. സംസ്കൃതം വിദ്യാർത്ഥികൾക്ക് ആദ്യ രണ്ട് വർഷങ്ങളിൽ പ്രതിമാസം 500/-രൂപ വീതവും മൂന്നും നാലും വർഷങ്ങളിൽ 1000/-രൂപ വീതമായി ആകെ 30,000/-രൂപ സ്കോളർഷിപ്പായി ലഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

 

Advertisment