Advertisment

നിഷേധിച്ചിട്ടും ബലമായി ചുംബിച്ചു, തുടർന്ന് ലൈംഗികാതിക്രമം; ഗോൾഡൻ ഗ്ലോബ്‌സ്‌ ജേതാവും സ്‌ക്വിഡ് ഗെയിംഫെയിമുമായ നടന്‍ ഒ യോങ്-സു ലൈംഗികാതിക്രമ കേസില്‍ ശിക്ഷ; എട്ടുമാസം തടവും അഭിനയത്തിൽ നിന്ന് സസ്‌പെൻഷനും

author-image
ഫിലിം ഡസ്ക്
New Update
oh yeong su.jpg

ഗോൾഡൻ ഗ്ലോബ്‌സ്‌ ജേതാവും സ്‌ക്വിഡ് ഗെയിംഫെയിമുമായ നടന്‍ ഒ യോങ്-സു ലൈംഗികാതിക്രമ കേസില്‍ ശിക്ഷിക്കപ്പെട്ടു. സുവോണ്‍ ജില്ലാ കോടതിയുടെ സിയോങ്നാം ബ്രാഞ്ച് നടനെ എട്ട് മാസത്തെ തടവിനും രണ്ട് വര്‍ഷത്തേക്ക് അഭിനയത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും ലൈംഗിക അതിക്രമത്തിനുള്ള ചികിത്സാ പരിപാടിയില്‍ 40 മണിക്കൂര്‍ ഹാജരാകാനും വിധിച്ചു.

2017-ലാണ് നടൻ ഓ യോങ്ങ് സുവിനെതിരെ രണ്ട് ലൈംഗികാതിക്രമക്കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെട്ടത്. 79 കാരനായ നടന്‍ ആ സമയത്ത് തന്നെ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. തുടർന്ന് കോടതിയില്‍ നിന്ന് ഇറങ്ങുമ്പോള്‍, തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ താൻ ഉദ്ദേശിക്കുന്നതായും നടൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisment