Advertisment

'ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണം'- സുപ്രീംകോടതി ജസ്റ്റിസ് ബി വി നാഗരത്‌ന

New Update
nagarathna judj.jpg

ഹൈദരാബാദ് : ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി വി നാഗരത്‌ന. ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുതെന്ന് പറയേണ്ടിവരുമെന്നും നാഗരത്‌ന പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നല്‍സര്‍ നിയമ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച 'കോടതിയും ഭരണഘടനാ സമ്മേളനങ്ങളും'എന്ന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് നാഗരത്‌നയുടെ വിമര്‍ശനം.

''ഗവര്‍ണര്‍മാര്‍ വിവാദത്തിന്റെ കേന്ദ്രമാകുന്ന പ്രവണതയാണ് സമീപകാലത്ത് കാണാന്‍ സാധിക്കുന്നത്. ബില്ലുകള്‍ അംഗീകരിക്കുന്നതിലെ വീഴ്ച അല്ലെങ്കില്‍ അവര്‍ സ്വീകരിക്കുന്ന നടപടികൾ കാരണം വിവാദത്തിന്റെ കേന്ദ്രബിന്ദുവായി സമീപകാലത്ത് ഗവര്‍ണര്‍ മാറിയിരിക്കുകയാണ്. ഗവര്‍ണറുടെ നടപടികളോ ബില്ലുകള്‍ ഒഴിവാക്കലോ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വരുന്നത് ഭരണഘടനയ്ക്കു കീഴിലെ നല്ല പ്രവണതയല്ല,'' നാഗരത്‌ന പറയുന്നു.

Advertisment