Advertisment

സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെ അനാവശ്യമായി മരുന്ന് കഴിപ്പിക്കുന്നു- ഐസിഎംആര്‍

New Update
മഹാമാരിക്കാലമായതിനാൽ മരുന്ന് കിട്ടുന്നില്ലന്നോ? വഴിയുണ്ടാക്കാമെന്ന് സൗദി - കേരളാ ഫാർമസിസ്റ്റ്സ് ഫോറം

ഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് കുറിപ്പടികളില്‍ കാര്യമായ ക്രമക്കേടുകള്‍ നടക്കുന്നതായി ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). ഐസിഎംആറിന്‌റെ റാഷണല്‍ യൂസ് ഓഫ് മെഡിസിന്‍സ് ടാസ്‌ക് ഫോഴ്‌സ് പദ്ധതിയുടെ ഭാഗമായി നടത്തിയ ഗവേഷണത്തില്‍ 45 ശതമാനം മരുന്ന് കുറിപ്പടികളും സാധാരണ ചികിത്സാമാര്‍ഗ നിര്‍ദേശങ്ങളില്‍നിന്ന് വ്യതിചലിച്ചുള്ളവയാണെന്ന് കണ്ടെത്തി. ഇതില്‍ പത്ത് ശതമാനം 'അസ്വീകാര്യമായ' വ്യതിയാനങ്ങളാണെന്നും ഗവേഷണം പറയുന്നു.

ഹെല്‍ത് റിസര്‍ച്ച് ഏജന്‍സിയുടെ ഫെബ്രുവരി ലക്കം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 13 ടെറിറ്ററി കെയര്‍ ഹോസ്പിറ്റലുകളിലെയും മെഡിക്കല്‍ കോളേജുകളിലെയുമായി 7800 ഔട്ട്‌പേഷ്യന്‌റ് രോഗികളുടെ കുറിപ്പടികള്‍ പരിശോധിച്ചു. 

 ഡല്‍ഹിയിലെയും ഭോപ്പാലിലെയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മുംബൈ കെഇഎം ഹോസ്പിറ്റല്‍, ചണ്ഡിഗഡ് പോസ്റ്റ ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (PGIMER), പുതുച്ചേരി ജവഹല്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (JIPMER) എന്നിവ പട്ടികയില്‍ ഉള്‍പ്പെടുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആണ് സര്‍ക്കാരിതര ആശുപത്രിയായി ഗവേഷണത്തില്‍ പങ്കെടുത്തത്.

Advertisment