Advertisment

എച്ച്5എന്‍1 ! രോഗം ബാധിക്കുന്നവരില്‍ 50 ശതമാനം പേരും മരണപ്പെടാന്‍ സാധ്യത; കോവിഡിനേക്കാള്‍ 100 മടങ്ങ് പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പക്ഷപ്പനി മുന്നറിയിപ്പുമായി വിദഗ്ധര്‍

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
h5n1 bird flu1.jpg

പിറ്റ്‌സ്‌ബർഗ്: കോവിഡിനേക്കാള്‍ 100 മടങ്ങ് പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പക്ഷപ്പനി മുന്നറിയിപ്പുമായി വിദഗ്ധര്‍. രോഗം ബാധിക്കുന്നവരില്‍ 50 ശതമാനം പേരും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. എച്ച്5എന്‍1 (H5N1) സ്ട്രെയിനില്‍ വരുന്ന പക്ഷിപ്പനിയെക്കുറിച്ചുള്ള ഗവേഷകരുടെ ചർച്ചയിലാണ് ആശങ്ക ഉയർന്നുവന്നത്. ആഗോള മഹാമാരിക്ക് കാരണമാകുന്ന സ്ഥിതിയിലേക്ക് വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ദരെ ഉദ്ധരിച്ചുകൊണ്ട് യുകെ ആസ്ഥാനമായ ഡെയിലി മെയില്‍ റിപ്പോർട്ട് ചെയ്തു.

Advertisment

എച്ച്5എന്‍1 മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പിറ്റ്‌സ്‌ബർഗ് ആസ്ഥാനമായുള്ള പക്ഷിപ്പനി ഗവേഷകനായ ഡോ. സുരേഷ് കുച്ചിപുഡി ചർച്ചയില്‍ വ്യക്തമാക്കി. "ഇനി വരാനിരിക്കുന്ന ഒരു വൈറസിനെക്കുറിച്ചല്ല നമ്മള്‍ സംസാരിക്കുന്നത്. നിലവില്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഒന്നിനെക്കുറിച്ചാണ്. വൈറസ് ഇപ്പോഴും പടർന്നുകൊണ്ടിരിക്കുകയാണ്. നമ്മള്‍ തയാറെടുപ്പുകള്‍ നടത്തേണ്ട സമയം എത്തിയിരിക്കുന്നു," സുരേഷ് കൂട്ടിച്ചേർത്തു.

എച്ച്5എന്‍1 മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പിറ്റ്‌സ്‌ബർഗ് ആസ്ഥാനമായുള്ള പക്ഷിപ്പനി ഗവേഷകനായ ഡോ. സുരേഷ് കുച്ചിപുഡി ചർച്ചയില്‍ വ്യക്തമാക്കിയത്. വൈറസ് ഇപ്പോഴും പടർന്നുകൊണ്ടിരിക്കുകയാണ്. നമ്മള്‍ തയാറെടുപ്പുകള്‍ നടത്തേണ്ട സമയം എത്തിയിരിക്കുന്നു,എന്നാണ്  സുരേഷ് പറഞ്ഞത് 

എച്ച്5എന്‍1 കോവിഡിനേക്കാള്‍ 100 മടങ്ങ് ഗുരുതരമാകാനുള്ള സാധ്യതകളാണ് കാണുന്നത്. അതിവേഗം പടർന്നു കഴിഞ്ഞാല്‍ മരണനിരക്കും വർധിക്കും. മനുഷ്യനിലേക്ക് പടർന്നു കഴിഞ്ഞാല്‍ കൂടുതല്‍ സങ്കീർണമാകുകയും ചെയ്യും.ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം 2003ന് ശേഷം എച്ച്5എന്‍1 ബാധിക്കുന്ന നൂറില്‍ 52 പേരും മരണപ്പെട്ടിട്ടുണ്ട്. മേല്‍പ്പറഞ്ഞ കാലയളവില്‍ 887 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്, 462 പേർക്ക് ജീവന്‍ നഷ്ടമായി.

Advertisment