Advertisment

വയനാട് ബത്തേരിയിൽ വൻ കാട്ടുതീ, മുളങ്കൂട്ടങ്ങൾ കൂട്ടത്തോടെ കത്തി നശിച്ചു;ഫയർഫോഴ്സും വനംവകുപ്പും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമത്തിൽ

New Update
wayanad fire.jpg

ബത്തേരി: വയനാട്ടിൽ വൻ കാട്ടുതീ. മൂലങ്കാവ് ദേശീയ പാതയോരത്ത് കാരശ്ശേരി വനത്തിലാണ് കാട്ടുതീ പടർന്നത്. മുളങ്കൂട്ടങ്ങൾ കൂട്ടത്തോടെ കത്തി നശിച്ചു. ഫയർഫോഴ്സും വനംവകുപ്പും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.

വനത്തിനുള്ളിലേക്കാണ് തീ പടർന്നുകയറിയത്. ജനവാസ മേഖലയിലേക്ക് ഇതുവരെ തീ പടർന്നിട്ടില്ല. അടിക്കാടുകളാണ് കത്തിയത്. സമീപത്തെ റബർ തോട്ടത്തിലേക്ക് തീ പടർന്നെങ്കിലും നിയന്ത്രിച്ചു. ഉച്ചയോടെയാണ് തീ ആളിപ്പടർന്നത്. തീ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം. ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

Advertisment