Advertisment

ആഘോഷമാക്കി ഉദ്ഘാടനങ്ങൾ, ജന്മനാട്ടിൽ ചാഴികാടന് ഉജ്ജ്വല വരവേൽപ്പ്

New Update
chazhikkadan in veliyannur.jpg

വെളിയന്നൂർ: ജന്മനാട്ടിൽ ഉദ്ഘാടനകനായി എത്തിയ തോമസ് ചാഴികാടൻ എംപിയ്ക്ക് നാടിന്റെ ഉജ്ജ്വല വരവേൽപ്പ്. നാട്ടിലാകെ ഉത്സവപ്രതീതി ജനിപ്പിച്ചായിരുന്നു അഞ്ച് റോഡുകളുടെ ഉദ്ഘാടനം. പുതുവേലി മുതൽ പൂവക്കുളം വരെ റോഡ് ഷോ നടത്തിയാണ് ഉദ്ഘാടനത്തിനെത്തിയ തോമസ് ചാഴികാടൻ എംപിയെ നാട് വരവേറ്റത്. 

തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ച് വികസനം പൂർത്തീകരിച്ച റോഡുകളാണ് തുറന്നുനൽകിയത്. പത്താം വാർഡിലെ പെരുമ്പനക്കുഴി-പരപ്പനാട്ട്, അഞ്ചാം വാർഡിലെ താമരക്കാട്-പുളിക്കച്ചിറ, 11-ാം വാർഡിലെ ചാഴികാട്-കളർകാനിയിൽ-ഉറവക്കുഴി, അരീക്കര-പെരുമ്യാൽ, നാലാം വാർഡിലെ മറ്റപ്പള്ളിൽ-വടക്കേക്കര റോഡുകളാണ് തുറന്നുനൽകിയത്.  ഉദ്ഘാടനസമ്മേളനങ്ങളിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, സി.കെ രാജേഷ്, എസ്. ശിവദാസപിള്ള,  ഡോ. സിന്ധുമോൾ ജേക്കബ്, രാജു ജോൺ ചിറ്റേത്ത്, സണ്ണി പുതിയിടം തുടങ്ങിയവർ പ്രസംഗിച്ചു. 

Advertisment