Advertisment

ഇന്ത്യ മാലദ്വീപിന്റെ അടുത്ത മിത്രമായി തുടരും, കടാശ്വാസം നല്‍കണം; നിലപാട് മയപ്പെടുത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു

New Update
MALI.jpg

മാലദ്വീപിന്റെ ഇന്ത്യാ വിരുദ്ധ   പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ നിലപാട് മയപ്പെടുത്തി പ്രസിഡന്റ് മുഹമ്മദ് മുയ്‌സു. ഇന്ത്യ മാലദ്വീപിന്റെ അടുത്ത മിത്രമായി തുടരുമെന്ന പറഞ്ഞ മുയ്‌സു കടാശ്വാസം നല്‍കണമെന്ന അഭ്യര്‍ത്ഥനയും മുന്നോട്ടു വച്ചു. ഇന്ത്യന്‍ സൈന്യം മാലദ്വീപില്‍ നിന്നും പോകമെന്ന് ആവശ്യപ്പെട്ട് ഉള്‍പ്പെടെയുള്ള ഇന്ത്യാ വിരുദ്ധ  നിലപാടുകൾ മാലദ്വീപ് സ്വീകരിച്ചിരുന്നു 



അടുത്തമാസം മാലദ്വീപില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മുയ്‌സു നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം മാലദ്വീപ് 400.9 മില്യണ്‍ ഡോളര്‍ ഇന്ത്യയ്ക്ക് നല്‍കാനുണ്ട്. വലിയ തുക തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ തിരിച്ചടവ് വ്യവസ്ഥകളില്‍ മാറ്റം വേണമെന്നതാണ് മാലദ്വീപിന്റെ പ്രധാന ആവശ്യം.

 പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം സംസാരിച്ചിരുന്നെന്നും ഇന്ത്യയുമായി സഹകരിച്ചുള്ള പദ്ധതികള്‍ വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകണമെന്നാണെന്നും മുയിസു പറഞ്ഞു.

Advertisment