Advertisment

ഗാസയെ ഇല്ലാതാക്കാൻ 'പട്ടിണി'യെയും ഒരു ആയുധമാക്കി ഇസ്രയേല്‍; സഹായം തടഞ്ഞ് പട്ടിണി മരണത്തിലേക്ക് തള്ളി വിടുന്നു, മരിക്കുന്നത് നവജാതശിശുക്കള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെ

New Update
H

ഗാസ: ഗാസയെ ഇല്ലാതാക്കാൻ കര, വ്യോമയാക്രമണങ്ങളോടൊപ്പം 'പട്ടിണി'യെയും ഒരു ആയുധമാക്കിയിരിക്കുകയാണ്  ഇസ്രയേല്‍.  ഗാസയിലേക്കുള്ള ഭക്ഷണത്തിൻ്റെയും അവശ്യ വസ്തുക്കളുടെയും സഹായം തടഞ്ഞ് പട്ടിണി മൂലമുള്ള മരണത്തിലേക്ക് അവരെ തള്ളി വിടുന്നു. ഇതില്‍ നവജാതശിശുക്കള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെ ഉള്‍പ്പെടുന്നുണ്ട്.

Advertisment

ഗാസയിലെ ആഭ്യന്തര യുദ്ധത്തിലൂടെ സുഡാനിനെ ആളുകളെ പോലെ പട്ടിണിയുടെ മഹാവിപത്ത് നേരിടുകയാണെന്ന് ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും ഈ സ്ഥിതികള്‍ക്ക് മാറ്റമില്ലാതെ തുടരുകയാണ്. 

ഗാസയില്‍ 27 പേരാണ് പട്ടിണി കിടന്നുമാത്രം മരിച്ചത്. അതില്‍ 23 പേരും കുട്ടികള്‍. സുഡാനില്‍ ആളുകള്‍ പട്ടിണി മൂലം മരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി) ലഭിച്ചിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും മോശപ്പെട്ട പട്ടിണി പ്രതിസന്ധിയാണെന്ന് സുരക്ഷാ സമിതിയില്‍ ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ചിരുന്നു.

ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന 23 ലക്ഷം ജനങ്ങള്‍ക്കുള്ള സഹായം ഇസ്രയേല്‍ തടഞ്ഞുവെക്കുകയാണ്. ഇസ്രയേലിൻ്റെ കൈ നനയാതെയുള്ള ഈ യുദ്ധരീതി മറ്റുള്ള യുദ്ധ രീതിയില്‍ നിന്ന് വളരെ ഭീകരാവസ്ഥയിലേക്കാണ് നയിക്കുന്നത്. ഓരോ ശരീര ഭാഗങ്ങളെയും ബാധിച്ചതിന് ശേഷമാണ് പട്ടിണി മൂലം ഒരാള്‍ മരിക്കുന്നത്. 11 ലക്ഷം വരുന്ന ആളുകളാണ് ഗാസയില്‍ നേരിട്ട് വിശപ്പിന്റെ ദുരന്തമുഖത്തെ അഭിമുഖീകരിക്കുന്നത്. ഇതില്‍ വടക്കന്‍ ഗാസയിലെ 3,000,00 വരുന്ന ജനങ്ങള്‍ പട്ടിണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

Advertisment