Advertisment

ചൂട് കൂടുന്നു, ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ

New Update
കേരളത്തിൽ ഈ വർഷം ഇങ്ങനെയൊരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല ; ചില ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിക്ക് മുകളിലേക്ക് ഉയരും  ; നിലവിലെ രണ്ട് ഡിഗ്രി ചൂട് നാല് ഡി​ഗ്രി വരെ ഉയർന്നേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.   ചൂട് വർദ്ധിക്കുന്നതിനെ തുടർന്നത് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാനിടയുണ്ട്.ഇതിനാൽ ദാഹം തോന്നിയില്ലെങ്കിൽ കൂടി വെള്ളം കുടിക്കണം.  

Advertisment

 ചൂട് കൂടുമ്പോൾ   ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം 

1  ശുദ്ധമായ വെള്ളം കുടിക്കുക

2  ചെറുനാരങ്ങ നീരിൽ ഉപ്പിട്ട് വെള്ളം കുടിക്കുക

3  തേൻ ചേർത്ത് വെള്ളം കുടിക്കുക

4  ചായ ഉപയോഗം കുറക്കുക

5  ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച വെള്ളം കുടിക്കാതിരിക്കുക

6  ഫ്രൂട്സ് രാവിലെ കഴിക്കുക

7 വെജിറ്റബിൾ സാലഡ് രാത്രിയിൽ കഴിക്കുക

8  കോഴിയിറച്ചി പരമാവധി കുറക്കുക

9  ഇറുകിയ വസ്ത്രം ഒഴിവാക്കുക

10 കോട്ടൺ വസ്ത്രം ഉപയോഗിക്കുക

11 രാവിലെ 11 മുതൽ 3 മണി വരെ കുട്ടികളെ വെയിലത്തു വിടാതിരിക്കുക

12   വെയിലത്തു പണി യെടുക്കുന്നവർ മുൻകരുതൽ സ്വീകരിക്കുക

13  പകൽ അടച്ചിട്ട വാഹനത്തിൽ കയറിയ ഉടൻ ഗ്ലാസ്‌ തുറന്നിട്ട്‌ 2/3 മിനുട്ട് കഴിഞ്ഞ ശേഷം മാത്രം AC ഉപയോഗിക്കുക.

14  ഇടയ്ക്കിടെ മുഖം കഴുകുക

15  രാവിലെയും രാത്രിയും കുറഞ്ഞ വെള്ളത്തിൽ കുളിക്കുക

16  വെള്ളം കുറച്ചു മാത്രം ഉപയോഗിക്കുക

17  പറവകൾക്ക് വെള്ളം കൊടുക്കുക

18  വളർത്തു മൃഗങ്ങളെ തണലിൽ മാത്രം കെട്ടിയിടുക, ശുദ്ധ വെള്ളം കൊടുക്കുക

19 സൂര്യാഘാതം

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടർന്ന് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം എന്ന് പറയുന്നത്.......

 

Advertisment