Advertisment

ഓശാന തിരുനാളിൽ ദേവാലയങ്ങളിൽ നിറസാന്നിദ്ധ്യമായി കെസി

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
k c venugopal oshana sunday.jpg

ആലപ്പുഴ: വിശുദ്ധവാരാചരണത്തിന് തുടക്കം കുറിക്കുന്ന ഓശാനഞായറാഴ്ച ദേവാലയങ്ങളില്‍ നിറസാന്നിധ്യമായി കെ.സി വേണുഗോപാല്‍. ഓശാന ഞാറാഴ്ചയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും ഉണ്ടായിരുന്നു. രാവിലെ മുതല്‍ തന്നെ ഓശാന തിരുനാളിനോടുബന്ധിച്ചുള്ള പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കുകയും തീരദേശമുള്‍പ്പടെയുള്ള പ്രദേശങ്ങളിലെ വിവിധ ദേവാലയങ്ങളും മഠങ്ങളും കെസി സന്ദര്‍ശിക്കുകയും ചെയ്തു. തീരമേഖലയിലെ വീടുകള്‍ സന്ദര്‍ശിക്കുകയും വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു. മരണവീടുകള്‍ സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. തീരദേശമേഖലയില്‍ നിന്ന് ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് കെ.സിക്ക് ലഭിച്ചത്. 

Advertisment

kc oshana.jpg

രാവിലെ 6.30ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ പള്ളിയിലെ തിരുകര്‍മ്മങ്ങളിലാണ് കെ.സി ആദ്യം പങ്കെടുത്തത്. തുടര്‍ന്ന് തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി, വെള്ളാപ്പള്ളി കോണ്‍വെന്റ്, സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി, വഴിച്ചേരി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്, ആറാട്ടുവഴി സെന്റ് ജോസഫ് ചര്‍ച്ച്, ചെത്തി സെന്റ് ആന്റണീസ് ചര്‍ച്ച്, ചെത്തി സെന്റ് ജോസഫ് ചര്‍ച്ച്, മംഗലം സെന്റ് മാക്‌സിമില്യന്‍ കോള്‍ബേ ചര്‍ച്ച്, തുമ്പോളി സെന്റ് തോമസ് ചര്‍ച്ച്, സെന്റ് തോമസ് കാര്‍മല്‍ കോണ്‍വെന്റ്, തുമ്പോളി ക്രൈസ്റ്റ് കോളേജ്, പൂങ്കാവ് റോമന്‍ കത്തോലിക് ചര്‍ച്ച്, ചെട്ടികാട് സെന്റ് മരിയ ഗൊരട്ടി പള്ളി, ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളി, കാട്ടൂര്‍ ക്രിസ്തു ദേവാലയം, ആര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക പള്ളി, കോണ്‍വെന്റ്, ആര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി, മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍ പള്ളി തുടങ്ങിയ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു.  ദേവാലയങ്ങളില്‍ നിന്ന്  വലിയ സ്വീകാര്യതയാണ് കെ.സിക്ക് ലഭിച്ചത്. എല്ലാവരുമായി വളരെയടുത്ത് ഇടപഴകി വിശേഷങ്ങള്‍ പങ്കുവച്ചാണ് കെ.സി നടന്നുനീങ്ങിയത്. 

മുന്‍ എം.പി. കെ.എസ് മനോജ്, അഡ്വ.റീഗോരാജു, സിറിയക് ജേക്കബ്, ജോസ് എബ്രഹാം, കെ.എ.സാബു, ഷാജി ജോസഫ്, ജെയിംസ് പി.പി, ടോമി ജോസഫ്, കൊച്ചുത്രേസ്യാ തുടങ്ങിയവര്‍ കെസിയെ അനുഗമിച്ചു.

Advertisment