Advertisment

കെ.സി വേണുഗോപാലിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം-രമേശ് ചെന്നിത്തല

New Update
chennithala 45

ആലപ്പുഴ: രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ കെ.സി വേണുഗോപാലിന്റെ വിജയം അനിവാര്യതയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി പ്രചാരണവിഭാഗം അധ്യക്ഷനുമായ രമേശ് ചെന്നിത്തല പറഞ്ഞു

യു ഡി എഫ് ഹരിപ്പാട് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയും അമിത്ഷായും രാജ്യത്തെ ഭിന്നിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്. ഒരു കാരണവശാലും ഇത് അംഗീകരിയ്ക്കാന്‍ കഴിയില്ല. ഇതിനെതിരായുള്ള പോരാട്ടത്തിന് മുന്നില്‍ നില്‍ക്കുന്നവരില്‍ പ്രധാനി കെ.സി വേണുഗോപാലാണ്. അദ്ദേഹത്തിന്റെ വിജയം നാം ഉറപ്പാക്കി ഈ പോരാട്ടത്തില്‍ വിജയം കാണണമെന്നും ചെന്നിത്തല പറഞ്ഞു.

 രാഷ്ട്രീയ കാര്യസമിതിയംഗം കെ.സി ജോസഫ്, ഡി.സി.സി പ്രസിഡൻ്റ് അഡ്വ. ബി. ബാബുപ്രസാദ്, കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ എ എ ഷുക്കൂർ, അജയ്തറയിൽ, എ കെ രാജൻ, അഡ്വ.ബി രാജശേഖരൻ,അനിൽ ബി കളത്തിൽ, ജോൺ തോമസ്സ്, എം.കെ വിജയൻ, കെ.കെ സുരേന്ദ്രനാഥ്, ഷംസുദ്ധീൻ കായിപ്പുറം, ബാബു കുട്ടൻ, അഡ്വ.വി ഷുക്കൂർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ജേക്കബ്തമ്പാൻ അഡ്വ.എം. ബി സജി,എസ്സ് വിനോദ് കുമാർ, രാജേന്ദ്ര കുറുപ്പ്,എം.എ ലത്തിഫ്,ബേബി ജോൺ, തുടങ്ങിയവർ പങ്കെടുത്തു

Advertisment