Advertisment

ഐസിഐസിഐ ലൊംബാര്‍ഡ് പോളിസി ബസാറുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
icici bor.jpg

മുംബൈ:  ഏപ്രില്‍ 10, 2024: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡും ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമായ പോളിസിബസാറും ഒന്നിച്ച് പ്രവര്‍ത്തിക്കും. ഐസിഐസിഐ ലൊബാര്‍ഡിന്റെ വിശാലമായ ഉത്പന്നനിരയും പോളിസിബസാറിന്റെ വിശാലമായ സാന്നിധ്യവും ഒരുമിച്ച് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

മോട്ടോര്‍ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, ഹോം ഇന്‍ഷുറന്‍സ്, ബിസിനസ് ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പടെയുള്ള വിപുലമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളാണ് ഐസിഐസിഐ ലൊംബാര്‍ഡിനുള്ളത്. ഒരു കോടിയോളം ഉപഭോക്താക്കളിലേക്ക് ഈ സഹകരണത്തോടെ ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. പോളിസിബസാര്‍ പ്ലാറ്റ്‌ഫോം, പോളിസിബസാര്‍ഡോട്ട്‌കോം എന്നിവയിലൂടെ റീട്ടെയില്‍ ഉപഭോക്താക്കളിലേക്കും പിബി പങ്കാളികളിലേയ്ക്കും വ്യാപകമാക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

ഇന്‍ഷുറന്‍സ് വിതരണം വര്‍ധിപ്പിക്കാന്‍ ഈ പങ്കാളിത്തം ഉപകരിക്കും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ സമഗ്രമായ കവറേജ് രാജ്യത്തിന്റെ എല്ലായിടത്തുമെത്തുന്നു.

Advertisment