Advertisment

നഴ്‌സ് ലിനിയുടെ മക്കളെ കാണാനെത്തി കെ കെ ശൈലജ ടീച്ചര്‍

New Update
lini nurse.jpg

കോഴിക്കോട്:  നിപ പരിചരണത്തിനിടെ രോഗബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കളെ കാണാന്‍ കെ കെ ശൈലജ ടീച്ചറെത്തി. വടകരയില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് താമസിക്കുന്ന വീട്ടിലെത്തിയ ടീച്ചര്‍, മക്കളോടും സജീഷിനോടും സുഖവിവരം തേടിയ ശേഷമാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യണം തുടങ്ങിയത്.

വടകര നിയോജക മണ്ഡലത്തിലെ പൊതു പര്യടനം തുടങ്ങുന്നതിന് മുമ്പാണ് കെ കെ ശൈലജ ടീച്ചര്‍ നിപ പരിചരണത്തിനിടെ രോഗബാധയേറ്റ് മരിച്ച, നഴ്‌സ് ലിനിയുടെ മക്കളെ കാണാന്‍ എത്തിയത്. ലിനിയുടെ ഭര്‍ത്താവ് സജീഷിനൊപ്പമാണ് മക്കളായ റിതുലും സിദ്ധാര്‍ത്ഥും ഇപ്പോള്‍ താമസിക്കുന്നത്.

Advertisment