Advertisment

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു

2024- 2024 അധ്യയന വര്‍ഷം പുതിയ കോഴ്സുകൾ ആരംഭിക്കും.യുജി ഓണേര്‍സ് ആന്‍ഡ് യുജി ഓണേഴ്സ് വിത്ത് റിസര്‍ച്ച് എന്നീ പേരുകളിലാണ് പുതിയ നാലുവര്‍ഷ ബിരുദപ്രോഗ്രാമുകള്‍.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
dfghjkjhgfd

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു. 2024- 2024 അധ്യയന വര്‍ഷം പുതിയ കോഴ്സുകൾ ആരംഭിക്കും.യുജി ഓണേര്‍സ് ആന്‍ഡ് യുജി ഓണേഴ്സ് വിത്ത് റിസര്‍ച്ച് എന്നീ പേരുകളിലാണ് പുതിയ നാലുവര്‍ഷ ബിരുദപ്രോഗ്രാമുകള്‍.

Advertisment

സിജിപിഎ 7.5ന് മുകളില്‍ കരസ്ഥമാക്കിയ 10 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് യുജി ഓണേഴ്സ് വിത്ത് റിസര്‍ച്ച് പ്രോഗ്രാമിന് അവസരം. നാല് വര്‍ഷ ബിരുദത്തോടൊപ്പം ഗവേഷണ അവസരവും ഇതോടൊപ്പം ലഭിക്കുന്നു. ഇതിലൂടെ ബിരുദാനന്തര ബിരുദമില്ലാതെ തന്നെ പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാവുന്നതാണ്. അവസാന സെമസ്റ്ററിലാണ് ഗവേഷണ തീസിസ് പൂര്‍ത്തിയാക്കേണ്ടത്.

നിലവിലുള്ള അഞ്ചു വര്‍ഷ ബിഎ എല്‍എല്‍ബി, നൈപുണ്യ വികസന കോഴ്‌സുകള്‍ മാറ്റമില്ലാതെ തുടരും

അടുത്ത അധ്യയനം മുതല്‍ 70 ശതമാനം ഹാജര്‍ നിലയുള്ളവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുന്നതില്‍ മുന്‍ഗണന ലഭിക്കും.നിലവിലുള്ള കോഴ്‌സുകള്‍ പരിശോധിച്ച് പുതിയ നാല് വര്‍ഷത്തെ ബിരുദ ഘടന ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള പദ്ധതികള്‍ വികസിപ്പിക്കുകാന്‍ ആലോചനയിലാണ് സര്‍വകലാശാല വിഭാഗങ്ങള്‍. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://www.bhu.ac.in/Site/Home/1_2_16_Main-Site

banaras-hindu-university-to-implement-4-year-undergraduate-course
Advertisment