Advertisment

സത്രീസുരക്ഷ കർശനമാക്കാനൊരുങ്ങി മെട്രോ

സ്ത്രീ യാത്രക്കാരിൽ നിന്നും യാത്രക്കാരുടെ കൂട്ടായ്മകളിൽ നിന്നും ഇത്തരമൊരു ആവശ്യം ഉയർന്നിട്ടുണ്ടെന്ന് ബിഎംആർസി ചീഫ് പിആർഒ യശ്വന്ത് ചവാൻ അറിയിച്ചു. ഇതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

New Update
ertyuiuytrertyui

ബെംഗളൂരു∙ മെട്രോയിൽ സ്ത്രീകൾക്കെതിരായ അതിക്രമം വർധിച്ച സാഹചര്യത്തിൽ നിലവിലുള്ള ഒരു വനിതാ കോച്ചുകളുടെ എണ്ണം നിലവിലെ ഒന്നിൽനിന്ന് രണ്ടാക്കി ഉയർത്തുന്നത് പരിഗണിക്കുന്നതായി ബിഎംആർസി അറിയിച്ചു. സ്ത്രീ യാത്രക്കാരിൽ നിന്നും യാത്രക്കാരുടെ കൂട്ടായ്മകളിൽ നിന്നും ഇത്തരമൊരു ആവശ്യം ഉയർന്നിട്ടുണ്ടെന്ന് ബിഎംആർസി ചീഫ് പിആർഒ യശ്വന്ത് ചവാൻ അറിയിച്ചു. ഇതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

കഴിഞ്ഞ 2 മാസത്തിനിടെ മെട്രോ യാത്രയ്ക്കിടെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചതായി പരാതി വ്യാപകമായി. പുതുവത്സര ദിനത്തിൽ മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ  തിരക്കേറിയ ട്രെയിനിനുള്ളിൽ യാത്രക്കാരിലൊരാൾ ശരീരത്തിൽ സ്പർശിച്ചെന്ന് യുവതി പരാതിപ്പെട്ടിരുന്നു. ഡിസംബർ 7ന് രാജാജിനഗർ മെട്രോ സ്റ്റേഷനിൽ യുവതിയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 30ന് മെട്രോ ട്രെയിനിനുള്ളിൽ കോളജ് വിദ്യാർഥിനിയെ അപരിചിതൻ കടന്നു പിടിച്ചതായും പരാതി ഉയർന്നിരുന്നു.

പർപ്പിൾ ലൈനിലെ കെആർപുരം–ബയ്യപ്പനഹള്ളി, കെങ്കേരി, ചല്ലഘട്ടെ പാതകളിൽ കൂടി സർവീസ് ആരംഭിച്ചതോടെ നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 7 ലക്ഷം കടന്നിരുന്നു. തിരക്കേറിയ സാഹചര്യം മുതലെടുത്ത് അതിക്രമം പതിവായതായി, സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ പേർ പരാതിയുമായി രംഗത്തെത്തി. 

തുടർന്ന് എല്ലാ കോച്ചുകളിലും ബിഎംആർസി സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിരുന്നു. ഒപ്പം അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാൻ മൊബൈൽ നമ്പർ സേവനങ്ങളും ഏർപ്പെടുത്തി.

bengaluru-metro
Advertisment