Advertisment

രാത്രിയിലെ പ്രമേഹ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്രമേഹം ആഗോളതലത്തിൽ എണ്ണമറ്റ വ്യക്തികളെ ബാധിക്കുന്ന ഒരു രോഗമാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രമേഹരോഗികൾക്കിടയിലെ ഒരു സാധാരണ പരാതി രാത്രിയാകുമ്പോൾ രോഗലക്ഷണങ്ങളുടെ തീവ്രത കൂടുന്നു എന്നാണ്.

New Update
kiuytrertyui

പ്രമേഹം ആഗോളതലത്തിൽ എണ്ണമറ്റ വ്യക്തികളെ ബാധിക്കുന്ന ഒരു രോഗമാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രമേഹരോഗികൾക്കിടയിലെ ഒരു സാധാരണ പരാതി രാത്രിയാകുമ്പോൾ രോഗലക്ഷണങ്ങളുടെ തീവ്രത കൂടുന്നു എന്നാണ്. 

Advertisment

അമിത ദാഹം പ്രമേഹരോഗികളെ രാത്രിയിൽ കൂടുതലാകും. രാത്രിയിൽ നിർത്താതെ വെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനുള്ള സൂചനയാണ്. പതിവിലും കൂടുതൽ തവണ രാത്രി മൂത്രമൊഴിക്കാന്‍ തോന്നുന്നതും പ്രമേഹത്തിന്‍റെ സൂചനയാണ്.

ശരീരത്തിൽ അധികമുള്ള പഞ്ചസാര പുറന്തള്ളുന്നത് മൂത്രത്തിലൂടെയാണ്. രാത്രി കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന്‍റെ സൂചനയാണ്. 

റെസ്‌റ്റ്‌ലെസ് ലെഗ്‌സ് സിൻഡ്രോം (ആർഎൽഎസ് ) അഥവാ കാലുകൾ ചലിപ്പിക്കാനുള്ള ശക്തമായ പ്രേരണ കൂടാം. ഇത് ഉറക്കത്തെയും തടസപ്പെടുത്താം. രാത്രികളില്‍ കാലിൽ മരവിപ്പ് അനുഭവപ്പെടുന്നതും പ്രമേഹത്തിന്‍റെ സൂചനയാകാം. രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതിന്‍റെ സൂചനയാണ്. 

blood-sugar-at-night
Advertisment