Advertisment

നെയ്യ് കഴിക്കുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും കാൻസറിനെ പ്രതിരോധിക്കാനും, കുറഞ്ഞ രക്തസമ്മർദ്ദം ഇല്ലാതാക്കാനും, പൊണ്ണത്തടി കുറയ്ക്കനും സംയോജിത ലിനോലെയിക് ആസിഡ് സഹായിക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
ertyuiuytrertyui

പാൽ, വെണ്ണ, നെയ്യ്, മാംസം എന്നിവ സംയോജിത ലിനോലെയിക് ആസിഡിൻ്റെ സ്വാഭാവിക ഉറവിടങ്ങളാണ്. ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും കാൻസറിനെ പ്രതിരോധിക്കാനും, കുറഞ്ഞ രക്തസമ്മർദ്ദം ഇല്ലാതാക്കാനും, പൊണ്ണത്തടി കുറയ്ക്കനും സംയോജിത ലിനോലെയിക് ആസിഡ് സഹായിക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. നിരവധി ​ഗുണങ്ങളാൽ സമ്പന്നമായ നെയ്യ് ദിവസവും ഒരു സ്പൂൺ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

Advertisment

നെയ്യ് കഴിക്കുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ

  • നമ്മുടെ ശരീരത്തിലെ പ്രധാന ഘടകങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ പൂരിത ഫാറ്റി ആസിഡുകളും കൊളസ്ട്രോളും ചേർന്നതാണ് നെയ്യ്. കൂടാതെ വിറ്റാമിൻ എ, റെറ്റിനോൾ, വിറ്റാമിൻ ഡി തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്.നെയ്യ് കഴിക്കുന്നത് രക്തത്തിലെ ലിപിഡുകൾ വർധിപ്പിക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.

  • നെയ്യ് കഴിക്കുന്നത് ഹൃദയത്തിനും തലച്ചോറിനും നല്ലതാണ്. കൂടാതെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കും.

  • ​ഗർഭിണികളിൽ തൈറോയ്ഡ് പ്രവർത്തനം, മുലയൂട്ടൽ, വിറ്റാമിൻ ഡി കുറവ് എന്നിവ നിയന്ത്രിക്കാനും നെയ്യ് ഉത്തമമാണ്. കൂടാതെ കുടലിനുള്ള ഒരു മികച്ച പ്രീബയോട്ടിക് കൂടിയാണ് നെയ്യ്.

  • അലർജിയെ പ്രതിരോധിക്കുന്നതിനൊപ്പം മലബന്ധം പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു.

  • രക്തത്തിലെ പഞ്ചസാര അല്ലെങ്കിൽ ഗ്ലൂക്കോസ് സ്പൈക്ക് നിയന്ത്രിക്കാനും സഹായിക്കുന്നു.

  • കൂടാതെ നെയ്യ്ക്ക് ആന്റിഓക്സിഡന്റ് ​ഗുണങ്ങൾ ഉണ്ട്.

  • പ്രകൃതിദത്തമായ മോയ്സ്ചറൈസർ കൂടിയാണ് നെയ്യ്. വരണ്ട ചുണ്ടുകളിലും ചർമ്മത്തിലും നെയ്യ് പുരട്ടുന്നത് നലല്താണ്. കൂടാതെ ആൻറിബയോട്ടിക് ഗുണങ്ങളുള്ളതിനാൽ വായിലെ അൾസർ പോലുള്ളവയിൽ നെയ്യ് പുരട്ടുന്നത് നല്ലതാണ്.

അധികമായാൽ അമൃതവും വിഷമെന്ന പോലെ അധികമായാൽ നെയ്യ്ക്കും പാർശ്വഫലങ്ങൾ ഉണ്ടാകാം

  • നെയ്യ് കഴിക്കുന്നത് ഒരു ദിവസം 1-2 ടീസ്പൂൺ കവിയാൻ പാടില്ല. ഇത് ഉയർന്ന കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയിലേക്ക് നയിക്കുന്നു. വീക്കം ഉണ്ടാകാനും ധമനികൾ അടഞ്ഞുപോകാൻ ഇടയാക്കുന്നു.

  • ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വർധിപ്പിക്കും. പൊണ്ണത്തടിയോ ഫാറ്റി ലിവറോ ഉള്ളവർ നെയ്യ് അധികമായി കഴിച്ചാൽ സ്ഥിതി കൂടുതൽ വഷളാക്കും.

  • ഭക്ഷണത്തിൽ കൊഴുപ്പായി നെയ്യ് മാത്രം ഉപയോ​ഗിച്ചാൽ ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകളും ശരീരത്തിലെ പ്രധാന ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഫാറ്റി ആസിഡുകളുടെ കുറവിന് ഇത് കാരണമാകും.

  • പാലിൽ സമാനമായ തരത്തിലുള്ള പൂരിത കൊഴുപ്പുകൾ ഉള്ളതിനാൽ ഉയർന്ന കൊഴുപ്പുള്ള പാലുൽപ്പന്നങ്ങൾ കഴിക്കുമ്പോൾ നെയ്യ് കഴിക്കുന്നത് കുറയ്ക്കണം.

can-ghee-burn-stubborn-belly-fat
Advertisment