Advertisment

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം മെയ് 20ന് ശേഷം പ്രഖ്യാപിക്കാന്‍ സാധ്യത

ഇരു പരീക്ഷകളുടെയും ഫലം മെയ് മാസത്തിന്റെ രണ്ടാം പകുതിയില്‍ പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.

New Update
programming

ഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം മെയ് 20ന് ശേഷം പ്രഖ്യാപിക്കാന്‍ സാധ്യത. ഇരു പരീക്ഷകളുടെയും ഫലം മെയ് മാസത്തിന്റെ രണ്ടാം പകുതിയില്‍ പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.

Advertisment

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും ഫലം അറിയാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം.

സിബിഎസ്ഇ സൈറ്റില്‍ കയറി ഫലം അറിയുന്ന വിധം ചുവടെ:

സിബിഎസ്ഇ ബോര്‍ഡ് റിസല്‍ട്ട് 2024 ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അക്കൗണ്ട് ലോഗിന്‍ ചെയ്യുക

റോള്‍ നമ്പര്‍ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി സബ്മിറ്റ് അമര്‍ത്തുക

10,12 ക്ലാസ് പരീക്ഷകളുടെ ഫലം അറിയാം

റിസല്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

cbse-board-exam-results
Advertisment