Advertisment

ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വിശദവിവരങ്ങള്‍ക്ക് www.ecil.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ഏപ്രില്‍ 13.

New Update
wertyuiytretyu

കേന്ദ്ര ആണവോര്‍ജവകുപ്പിന് കീഴില്‍ ഹൈദരാബാദിലുള്ള ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 81 ഒഴിവുണ്ട്.

  • എന്‍ജിനീയറിങ് ഗ്രാജുവേറ്റ്: ഒഴിവ്-30 (മെക്കാനിക്കല്‍-13, ഇ.ഇ.ഇ.-7, ഇ.സി.ഇ.-5, സി.എസ്.ഇ.-5). ശമ്പളം: 40,000-1,40,000 രൂപ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍/വിഷയത്തില്‍ ഫസ്റ്റ്ക്ലാസോടുകൂടിയ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. പ്രായം: 27 കവിയരുത്.
  • ട്രെയിനി ഓഫീസര്‍ (ഫിനാന്‍സ്): ഒഴിവ്-7. ശമ്പളം: 40,000-1,40,000 രൂപ. യോഗ്യത: സി.എ./കോസ്റ്റ് അക്കൗണ്ട്. പ്രായം: 27 കവിയരുത്.
  • ടെക്നീഷ്യന്‍ (ഗ്രേഡ്-II): ഒഴിവ്-30 (ഫിറ്റര്‍-10, മെഷീനിസ്റ്റ്-7, ഇലക്ട്രീഷ്യന്‍-6, ഇലക്ട്രോണിക്‌സ്/മെക്കാനിക്ക്-7). ശമ്പളം: 20,480 രൂപ. യോഗ്യത: പത്താംക്ലാസ് ജയം/തത്തുല്യവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ പത്താംക്ലാസ് ജയം/തത്തുല്യവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 27 കവിയരുത്.

മേല്‍പ്പറഞ്ഞ ഒഴിവുകള്‍ക്കുപുറമേ ഡെപ്യൂട്ടിമാനേജരുടെ (ടെക്നിക്കല്‍) 14 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഉയര്‍ന്ന പ്രായപരിധിയില്‍ സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് www.ecil.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ഏപ്രില്‍ 13.

electronics-corporation-of-india-limited-recruitment
Advertisment