Advertisment

എങ്ങനെ കൈകൾ കഴുകാം?കൈകൾ എപ്പോഴൊക്കെ കഴുകണം?കൂടുതലറിയാം..

രോ​ഗാണുക്കൾ ശരീരത്തിലേക്ക് കയറാനുള്ള പ്രധാനപ്പെട്ട ഭാ​ഗമാണ് കൈകൾ. നിസാരമെന്ന് തോന്നാമെങ്കിലും വളരെ ​ഗൗരവുമുള്ള കാര്യമാണ് കൈകളുടെ ശുചിത്വം.

New Update
iuytretyui

ക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ കഴുകുക എന്നത് മലയാളികളുടെ ഒരു ശീലമാണ്. എന്നാൽ പലരും ശീലത്തിന്റെ ഭാ​ഗമായി കഴുകിയെന്ന് വരുത്താം വെള്ളം കൊണ്ട് കൈകൾ ഒന്ന് നനച്ചിട്ടും കയറും. രോ​ഗാണുക്കൾ ശരീരത്തിലേക്ക് കയറാനുള്ള പ്രധാനപ്പെട്ട ഭാ​ഗമാണ് കൈകൾ. നിസാരമെന്ന് തോന്നാമെങ്കിലും വളരെ ​ഗൗരവുമുള്ള കാര്യമാണ് കൈകളുടെ ശുചിത്വം.

Advertisment

കോവിഡ് മഹാമാരിക്കാലത്ത് കൈകളുടെ ശുചിത്വത്തിൽ നമ്മൾ വളരെ ശ്രദ്ധാലുക്കളായിരുന്നുവെങ്കിലും പോകെ പോകെ ആളുകൾ അക്കാര്യം വിട്ടു പോകുന്നുണ്ട്. അതുകൊണ്ട് തന്നെ ലോക കൈ ശുചിത്വ ദിനം അതിനൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാകേണ്ടതിന് 2009 മുതൽ എല്ലാ വർഷവും മെയ് അഞ്ചിനാണ് ലോകാരോ​ഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോക ശുചിത്വ ദിനം ആചരിക്കുന്നത്.

ശരിയായ രീതിയിൽ കൈകൾ കഴുകിയാൽ വയറിളക്കം പോലുള്ള അസുഖം 40 ശതമാനവും ശ്വാസ കോശ സംബന്ധമായുള്ള അസുഖങ്ങൾ 20% വരെയും കുറയ്ക്കാനും സാധിക്കും.മിക്ക ആളുകളും വളരെ അലസമായാണ് കൈകൾ കഴുകുന്നത്. എന്നാൽ സോപ്പ് ഉപയോ​ഗിച്ച് 20 സെക്കന്റ് നേരം എങ്കിലും കൈകളുടെ വിരലുകളും നഖങ്ങള്‍ കൈപ്പുറം ഉള്‍പ്പെടെ നന്നായി തിരുമി കഴികണം. ഇത് അണുബാധ പകരുന്നത് ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിക്കും.

ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ നന്നായി കഴുകണം. കൈകളിലെ അണുക്കള്‍ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് കടക്കുന്നതിനെ ഇത് തടയും.പാചകം ചെയ്യുന്നതിന് മുന്‍പ് നിര്‍ബന്ധമായും കൈകള്‍ ശുചിയാക്കിയിരിക്കണം. മുറിവുകള്‍ ചികിത്സക്കുന്നതിനിടെയോ മരുന്ന കഴിക്കുന്നതിന് മുന്‍പോ കൈകള്‍ നന്നായി കഴുകിയിരിക്കണം.

രോഗി പരിചരിക്കുമ്പോഴും കൈകള്‍ കഴുകണം സൂക്ഷിക്കണം. ചുമ, തുമ്മല്‍ തുടങ്ങിയ അവസ്ഥ ഉള്ളപ്പോഴും കൈകള്‍ നന്നായി കഴുകണം. കാരണം രോഗണുക്കൾ കൈകള്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്കും പകരാന്‍ സാധ്യതയുണ്ട്.ശൗചാലയം ഉപയോഗിച്ച ശേഷവും വളര്‍ത്തു മൃഗങ്ങളെ പരിപാലിച്ചതിന് ശേഷവും കൈകള്‍ നന്നായി കഴുകണം.

how-to-wash-properly
Advertisment