Advertisment

മനുഷ്യരില്‍ മാത്രമല്ല പട്ടികളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടുവരുന്നതായി പഠനറിപ്പോര്‍ട്ട്

ആറിനും എട്ടുവയസിനും ഇടയിലുള്ള നായ്ക്കളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നതെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

New Update
ertyuiuytrertyu

മനുഷ്യരില്‍ മാത്രമല്ല പട്ടികളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടുവരുന്നതായി പഠനറിപ്പോര്‍ട്ട്. ആറിനും എട്ടുവയസിനും ഇടയിലുള്ള നായ്ക്കളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നതെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisment

ഹൈദരാബാദിലെ പി വി നരസിംഹ റാവു തെലങ്കാന വെറ്ററിനറി സര്‍വകലാശാലയിലെ വെറ്ററിനറി സയന്‍സ് കോളജ് ആണ് പട്ടികളില്‍ പഠനം നടത്തിയത്. പഠനവിധേയമാക്കിയ 6,856 നായ്ക്കളില്‍ 87 (1.27%) എണ്ണത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും 90.8% പട്ടികള്‍ക്ക് സെക്കന്ററി ഹൈപ്പര്‍ടെന്‍ഷനും ഉള്ളതായി കണ്ടെത്തി. മറ്റു രോഗാവസ്ഥകള്‍ കാരണമാണ് സെക്കന്ററി ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാവുന്നത്. ശേഷിക്കുന്ന നായ്ക്കള്‍ക്ക് തലയോട്ടിയില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്ന അവസ്ഥയായ ഇഡിയോപതിക് ഹൈപ്പര്‍ടെന്‍ഷന്‍ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

6-8 വയസ്സ് പ്രായമുള്ള പട്ടികളിലാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൂടുതലായി കണ്ടുവരുന്നത്. തുടര്‍ന്ന് 12 വയസും അതില്‍ കൂടുതലും പ്രായമുള്ള നായ്ക്കളിലാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടുവരുന്നത്. ആണ്‍ പട്ടികളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള നായ്ക്കളില്‍ 56 ശതമാനവും ആണ്‍പട്ടികളാണ്. സ്പിറ്റ്‌സ് ഇനത്തില്‍പ്പെട്ട നായ്ക്കള്‍ക്കാണ് ഏറ്റവുമധികം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (33.3 ശതമാനം), ഏറ്റവും കുറവ് പഗ് ഇനത്തില്‍പ്പെട്ട പട്ടികള്‍ക്കാണെന്നും(1.15%) പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൃത്യമായി കണ്ടെത്തി നായ്ക്കളെ ചികിത്സിച്ചാല്‍ അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ നായ്ക്കളില്‍ കൂടുതലും രോഗലക്ഷണങ്ങള്‍ കാണിക്കാത്തത് വെല്ലുവിളി സൃഷ്ടിക്കുന്നതായി സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ ഡോ. കെ സതീഷ് കുമാര്‍ പറഞ്ഞു.

hypertension-prevalent-in-dogs-study
Advertisment