Advertisment

രണ്ടു വര്‍ഷ എംബിഎ കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടി

ഓഫ്‌ലൈനായും വീഡിയോ കോണ്‍ഫറന്‍സ് അടിസ്ഥാനമായുള്ള വിര്‍ച്വല്‍ ക്ലാസ് റൂം രീതിയിലും ഈ കോഴ്‌സ് ലഭ്യമാണ്.

New Update
rtyuiuytrewert

കൊച്ചി: ഐഐഎം സമ്പല്‍പൂര്‍ നടത്തുന്ന രണ്ടു വര്‍ഷ എംബിഎ കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടി. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായുള്ള കോഴ്‌സാണിത്

Advertisment

യോഗ്യത: ബിരുദ തലത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കും മൂന്നു വര്‍ഷത്തെയെങ്കിലും പ്രൊഫഷണല്‍ അനുഭവ സമ്പത്തും വേണം.

പഠന രീതി: ഓഫ്‌ലൈനായും വീഡിയോ കോണ്‍ഫറന്‍സ് അടിസ്ഥാനമായുള്ള വിര്‍ച്വല്‍ ക്ലാസ് റൂം രീതിയിലും ഈ കോഴ്‌സ് ലഭ്യമാണ്.

സ്ഥാപനങ്ങളെ പുതിയ തലത്തിലേക്ക് ഉയര്‍ത്തും വിധം സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കാന്‍ പങ്കെടുക്കുന്നവരെ പിന്തുണക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യമെന്ന് ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജെയ്‌സ്വാള്‍ പറഞ്ഞു.

കോഴ്‌സ് സംബന്ധിച്ച് +91 9777132258 / 9811210611 എന്നീ നമ്പറുകളില്‍ അന്വേഷിക്കാവുന്നതാണ്. വിശദ വിവരങ്ങളും ബ്രോഷറും . https://iimsambalpur.ac.in/executive-mba എന്ന സൈറ്റില്‍ ലഭ്യമാണ്.

iim-sambalpur-executive-mba
Advertisment