Advertisment

രാജ്യത്തെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഡിസംബറില്‍ 0.73 ശതമാനമാണ് പണപ്പെരുപ്പനിരക്ക്. നവംബറില്‍ ഇത് 0.26 ശതമാനമായിരുന്നു. 2022 ഡിസംബറില്‍ 5.02 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്.

New Update
juhyfdsasdftgyhui

ഡല്‍ഹി: രാജ്യത്തെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഡിസംബറില്‍ 0.73 ശതമാനമാണ് പണപ്പെരുപ്പനിരക്ക്. നവംബറില്‍ ഇത് 0.26 ശതമാനമായിരുന്നു. 2022 ഡിസംബറില്‍ 5.02 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. പിന്നീട് താഴ്ന്ന പണപ്പെരുപ്പനിരക്കാണ് നവംബര്‍ മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അടക്കമുള്ള ഘടകങ്ങളാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള ഡിസംബറിലെ പണപ്പെരുപ്പനിരക്കും ഉയര്‍ന്ന നിലയിലാണ്. നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഡിസംബറിലെ പണപ്പെരുപ്പനിരക്ക്. 

ഡിസംബറില്‍ 5.69 ശതമാനമായാണ് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. ഇത് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന അഞ്ചുശതമാനം എന്ന നിരക്കിന് മുകളിലാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തന്നെയാണ് ചില്ലറവില്‍പ്പനയില്‍ പ്രതിഫലിച്ചത്.

indias-wholesale-inflation-rises-to-9-month-high-of-073-in-december
Advertisment