Advertisment

കൊട്ടിഘോഷിച്ച് തമിഴ്നാട്ടിലേക്കു സർവീസ് ആരംഭിച്ച 2 കെഎസ്ആർടിസി ബസുകളിലൊന്ന് തുടക്കത്തിലെ നിർത്തി

ആലപ്പുഴയിൽനിന്നു തുടങ്ങുന്ന ബസ് എറണാകുളത്തെത്തി ഇവിടെനിന്നു തൊടുപുഴ വഴിയാണ് തമിഴ്‌നാട്ടിലേക്ക് സർവീസ് നടത്തിയത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
fghjkljhgfghjkfghjk

തൊടുപുഴ∙ കൊട്ടിഘോഷിച്ച് തമിഴ്നാട്ടിലേക്കു സർവീസ് ആരംഭിച്ച 2 കെഎസ്ആർടിസി ബസുകളിലൊന്ന് തുടക്കത്തിലെ നിർത്തി. കഴിഞ്ഞ മാസം 11ന് ആണ് സർവീസ് ആരംഭിച്ചത്. തൊടുപുഴ, മൂലമറ്റം പ്രദേശത്തുള്ളവർക്ക് തേനിയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് 2 ബസുകൾ സർവീസ് ആരംഭിച്ചത്. ആലപ്പുഴയിൽനിന്നു തുടങ്ങുന്ന ബസ് എറണാകുളത്തെത്തി ഇവിടെനിന്നു തൊടുപുഴ വഴിയാണ് തമിഴ്‌നാട്ടിലേക്ക് സർവീസ് നടത്തിയത്. ഇതിൽ വൈകിട്ട് 5.30ന് തൊടുപുഴയിലെത്തി മൂലമറ്റം, ചെറുതോണി, കട്ടപ്പന, കമ്പംമെട്ടുവഴി 10.55ന് തേനിയിലെത്തുന്ന ബസ് 3 ദിവസം ഓടിച്ചശേഷം നിർത്തുകയായിരുന്നു. 

തമിഴ്‌നാട് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടേണ്ട ബസാണ് ഇത്തരത്തിൽ നിർത്തിയത്. 3 ദിവസം മാത്രമാണ് സർവീസ് നടത്തിയത്. 5.30ന് തൊടുപുഴയിൽ എത്തുമെന്നു കണക്കാക്കിയിരുന്ന ബസ് രാത്രി 9 മണിക്കുശേഷമാണ് 3 ദിവസവും തൊടുപുഴയിലെത്തിയത്. തുടർന്നു ബസ് പെട്ടെന്നു പിൻവലിക്കുകയായിരുന്നു. കമ്പം-തേനി ബസ് തമിഴ്നാട് യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ സർവീസായിരുന്നു. ഇതോടൊപ്പം തുടങ്ങിയ എല്ലാദിവസവും ഉച്ചയ്ക്ക് 2ന് കമ്പത്തുനിന്നു പുറപ്പെട്ട് 6.20ന് തൊടുപുഴയിലെത്തുന്ന ബസ് സർവീസ് തുടരുന്നുണ്ട്.

ksrtc-bus-which-started-service-to-tamil-nadu-stopped
Advertisment