Advertisment

ഏഴുമണിക്കൂറിൽ കുറവാണ് ഉറങ്ങുന്നതെങ്കിൽ രക്തസമ്മർദം വർധിക്കുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ

ആരോ​ഗ്യവിദ​ഗ്ധരുമായി തങ്ങളുടെ ഉറക്കത്തിന്റെ സ്വഭാവത്തേക്കുറിച്ചും തുറന്നുപറയണമെന്നാണ് ​ഗവേഷകർ പറയുന്നത്. അത് ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കുകയും അതുവഴി ഹൃദ്രോ​ഗ, പക്ഷാഘാത സാധ്യതകൾ കുറയ്ക്കുകയും ചെയ്യും.

New Update
dfghjkjhgfdghj

ശാരീരികാരോ​ഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഉറക്കത്തിന്റെ പങ്ക് പ്രധാനമാണ്. വ്യായാമവും ഹെൽത്തി ഡയറ്റുമൊക്കെ പാലിച്ചാലും ഉറക്കം ശരിയായെങ്കിൽ ആരോ​ഗ്യപ്രശ്നങ്ങൾ പിന്നാലെയുണ്ടാകും. ഇപ്പോഴിതാ ഉറക്കം കുറയുന്നതും ഹൈപ്പർടെൻഷനും തമ്മിലുളള ബന്ധത്തേക്കുറിച്ചുള്ള പഠനം പുറത്തുവന്നിരിക്കുകയാണ്. ഏഴുമണിക്കൂറിൽ കുറവാണ് ഉറങ്ങുന്നതെങ്കിൽ രക്തസമ്മർദം വർധിക്കുന്നതിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

Advertisment

അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ആന്വൽ സയന്റിഫിക് സെഷനിലാണ് കണ്ടെത്തലുകൾ അവതരിപ്പിച്ചിരിക്കുന്നത്. 2000 ജനുവരി മുതൽ 2023 വരെ നടത്തിയ പതിനാറു പഠനങ്ങളിൽ നിന്നുള്ള ഡേറ്റയാണ് ​ഗവേഷണത്തിനായി സ്വീകരിച്ചത്. ആറുരാജ്യങ്ങളിൽ നിന്നുള്ള 10,44,035 പേരിലെ ഹൈപ്പർടെൻഷൻ വിവരങ്ങളാണ് പഠനത്തിന്റെ ഭാ​ഗമായി പരിശോധിച്ചത്. മുമ്പ് ഹൈപ്പർടെൻഷൻ ബാധിച്ചവരായിരുന്നില്ല ഇവരാരും.

തുടർന്നാണ് ഉറക്കത്തിലുണ്ടാകുന്ന കുറവ് ഹൈപ്പർടെൻഷനെ സ്വാധീനിക്കുന്നുണ്ടെന്ന് ​ഗവേഷകർ കണ്ടെത്തിയത്. അഞ്ചുമണിക്കൂറിൽ കുറവ് ഉറങ്ങിയവരിൽ ഇതിനുള്ള സാധ്യത വളരെയധികം കൂടുതലായിരുന്നുവെന്നും ​ഗവേഷകർ പറയുന്നു. ഏഴുമണിക്കൂറിൽ കുറവ് ഉറങ്ങുന്നത് രക്തസമ്മർദം വർധിക്കാനുള്ള സാധ്യത ഏഴുശതമാനം അധികമാക്കി. അഞ്ചുമണിക്കൂറിൽ കുറവാണ് ഉറക്കമെങ്കിൽ രക്തസമ്മർദസാധ്യത വീണ്ടും വർധിച്ച് പതിനൊന്ന് ശതമാനം ആകുന്നുണ്ടെന്നും ​ഗവേഷകർ വ്യക്തമാക്കി.

ആരോ​ഗ്യകരമായ ശരീരത്തിന് ദിവസവും ഏഴുമുതൽ എട്ടുമണിക്കൂർ വരെ ഉറക്കം അനിവാര്യമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉറക്കത്തിനൊപ്പം ഡയബറ്റിസും പുകവലിയും ഹൈപ്പർടെൻഷൻ സാധ്യത ഇരുപതുശതമാനമായി വർധിപ്പിക്കുന്നുണ്ടെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടി. മുപ്പത്തിയഞ്ചിനും അറുപതിനും ഇടയിൽ പ്രായമുള്ളവരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവരിലേറെയും സ്ത്രീകളുമായിരുന്നു.

ആരോ​ഗ്യവിദ​ഗ്ധരുമായി തങ്ങളുടെ ഉറക്കത്തിന്റെ സ്വഭാവത്തേക്കുറിച്ചും തുറന്നുപറയണമെന്നാണ് ​ഗവേഷകർ പറയുന്നത്. അത് ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കുകയും അതുവഴി ഹൃദ്രോ​ഗ, പക്ഷാഘാത സാധ്യതകൾ കുറയ്ക്കുകയും ചെയ്യും.

new-study-says-that-short-duration-of-sleep-caused-hypertension
Advertisment