Advertisment

മെക്‌സിക്കന്‍ കാടുകളില്‍ ശീതകാലം ചെലവഴിക്കാനെത്തുന്ന മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ ഇടിവ്

വനപ്രദേശങ്ങളുടെ ചെറിയൊരു ഭാഗത്ത് മാത്രമാണ് ഇത്തവണ മൊണാര്‍ക്ക് ചിത്രശലഭങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞത്. 1990-കളുടെ മധ്യത്തില്‍ മെക്സിക്കോയില്‍ ഇവയുടെ വലിയ തോതിലുള്ള എണ്ണത്തെ കാണാന്‍ സാധിക്കുമായിരുന്നു.

New Update
ertyuiopiuytrtyuiop

മെക്‌സിക്കന്‍ കാടുകളില്‍ ശീതകാലം ചെലവഴിക്കാനെത്തുന്ന മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ ഇടിവ്. വനപ്രദേശങ്ങളുടെ ചെറിയൊരു ഭാഗത്ത് മാത്രമാണ് ഇത്തവണ മൊണാര്‍ക്ക് ചിത്രശലഭങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞത്. 1990-കളുടെ മധ്യത്തില്‍ മെക്സിക്കോയില്‍ ഇവയുടെ വലിയ തോതിലുള്ള എണ്ണത്തെ കാണാന്‍ സാധിക്കുമായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ശീതകാലം ചെലവഴിക്കാനെത്തിയ മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ പ്രകടമായ കുറവാണുണ്ടായിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ചിത്രശലഭ ഇനം കൂടിയാണിത്.

യു.എസിലെ കാലിഫോര്‍ണിയ പോലുള്ളിടങ്ങളിലാണ് മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ പ്രത്യുത്പാദനം (reproduction) നടക്കുക. ഇവിടുത്തെ വരള്‍ച്ചാ സാഹചര്യങ്ങള്‍ ഉയര്‍ന്നതും കൂടിയ താപനിലയും മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ക്ക് വെല്ലുവിളിയാണ്. മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ മുട്ടയിടുന്ന മില്‍ക്ക് വീഡ് ചെടികളുടെ എണ്ണം കുറയുന്നതും ഇവയ്ക്ക് ഭീഷണിയാകുന്ന സാഹചര്യമാണുള്ളത്. കടുത്ത വരള്‍ച്ചാ സാഹചര്യങ്ങള്‍ മില്‍ക്ക് വീഡിന്റെയും വളര്‍ച്ചയ്ക്ക് തടസ്സമാണ്.

മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ സംരക്ഷണത്തിനായി അമേരിക്ക, കാനഡ പോലെയുള്ള രാജ്യങ്ങളില്‍ മില്‍ക്ക് വീഡ് നട്ടുപിടിപ്പിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. മില്‍ക്ക് വീഡിന്റെ എണ്ണം കുറയുന്നത് ഇവയുടെ സ്വാഭാവിക ദേശാടനക്രമത്തെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാനഡയുടെ വടക്കന്‍ പ്രദേശത്ത് നിന്ന് മെക്‌സിക്കോയിലേക്ക് ആയിരക്കണക്കിന് കിലോമീറ്റര്‍ പിന്നിട്ടാണ് മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ ശീതകാലം ചെലവഴിക്കാനെത്തുക. അതേസമയം മെക്‌സിക്കോയില്‍ ശീതകാലം ചെലവഴിക്കാനെത്തുന്ന മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ 2022-ല്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

number-of-monarch-butterflies-reaching-mexico-decrease
Advertisment