Advertisment

ചെന്നൈയിൽനിന്ന് എറണാകുളത്തേക്കും താംബരത്തുനിന്ന് മംഗളൂരുവിലേക്കും പ്രത്യേക തീവണ്ടികൾ അനുവദിച്ചു

എറണാകുളത്തുനിന്ന് ഓഗസ്റ്റ് 24, 31, സെപ്റ്റംബർ ഏഴ് തീയതികളിൽ രാത്രി ഒമ്പതിന് പുറപ്പെടുന്ന വണ്ടി(06046) പിറ്റേന്നുരാവിലെ 11.30 ചെന്നൈ സെൻട്രലിൽ എത്തും

author-image
admin
New Update
kerala

ചെന്നൈയിൽനിന്ന് എറണാകുളത്തേക്കും താംബരത്തുനിന്ന് മംഗളൂരുവിലേക്കും പ്രത്യേക തീവണ്ടികൾ അനുവദിച്ചു. എറണാകുളത്തുനിന്ന് ഓഗസ്റ്റ് 24, 31, സെപ്റ്റംബർ ഏഴ് തീയതികളിൽ രാത്രി ഒമ്പതിന് പുറപ്പെടുന്ന വണ്ടി(06046) പിറ്റേന്നുരാവിലെ 11.30 ചെന്നൈ സെൻട്രലിൽ എത്തും.

Advertisment

ചെന്നൈ സെൻട്രലിൽനിന്ന് ഓഗസ്റ്റ് 25, സെപ്റ്റംബർ ഒന്ന്, എട്ട് തീയതികളിൽ വൈകീട്ട് 3.10-ന് പുറപ്പെടുന്ന വണ്ടി (06045) പിറ്റേന്നുരാവിലെ മൂന്നിന് എറണാകുളത്തെത്തും. പെരമ്പൂർ, ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട്, സേലം, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഓഗസ്റ്റ് 22, 29, സെപ്റ്റംബർ അഞ്ച് തീയതികളിൽ ഉച്ചയ്ക്ക് 1.30-ന് താംബരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടി (06041) പിറ്റേന്നുരാവിലെ 6.45-ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽനിന്ന് ഓഗസ്റ്റ് 23, 30, സെപ്റ്റംബർ ആറ്് ദിവസങ്ങളിൽ രാവിലെ പത്തിന് പുറപ്പെടുന്ന തീവണ്ടി (06042) പിറ്റേന്നുരാവിലെ 4.45-ന് താംബരത്ത് എത്തും.

ചെന്നൈ എഗ്‌മോർ, പെരമ്പൂർ, ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, കുറ്റിപ്പുറം, തിരൂർ, ഫറോക്ക്, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരു എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഞായറാഴ്ച റിസർവേഷൻ ആരംഭിക്കും.

കൊച്ചുവേളിയിൽനിന്ന് ഓഗസ്റ്റ് 22, 29, സെപ്റ്റംബർ അഞ്ച് ദിവസങ്ങളിൽ വൈകീട്ട് 6.05-ന് പുറപ്പെടുന്ന വണ്ടി (06083) പിറ്റേന്നുരാവിലെ 10.55-ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽനിന്ന് ഓഗസ്റ്റ് 23, 30, സെപ്റ്റംബർ ആറ്് ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.45-ന് പുറപ്പെടുന്ന വണ്ടി (06084) പിറ്റേന്നുരാവിലെ ആറിന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-ബെംഗളൂരു തീവണ്ടിയിലേക്കുള്ള റിസർവേഷൻ തീയതി പിന്നീട് അറിയിക്കും.

കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം, ജോലാർപ്പേട്ട്, ബംഗാർപ്പെട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

kerala onam special train
Advertisment