Advertisment

അകാലനരയുടെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

അകാലനരയുടെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ഒരു പിടി തുളസിയില, മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോ​ഗിച്ച് തല കഴുകുക.

New Update
ty6u78iuytryui

വാർധക്യത്തിന്‍റെ ലക്ഷണമായി പൊതുവേ തലമുടി നരക്കാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാം. അതിന് പല കാരണങ്ങളും കാണും. അകാലനരയുടെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ഒരു പിടി തുളസിയില, മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോ​ഗിച്ച് തല കഴുകുക.

ആഴ്ചയിൽ രണ്ട്- മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം വരാന്‍ സഹായിക്കും. ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് കറ്റാര്‍വാഴയുടെ ജെല്ല് കൂടി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടാം. ആഴ്ചയില്‍ മൂന്ന് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് അകാലനരയെ അകറ്റാന്‍ സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് നെല്ലിക്ക. നെല്ലിക്ക എണ്ണയുടെ രൂപത്തിലോ പൊടിയുടെ രൂപത്തിലോ തലമുടിയില്‍ പുരട്ടുന്നത് അകാലനരയെ അകറ്റാന്‍ സഹായിക്കും. ചെമ്പരത്തിയിലയില്‍ വിറ്റാമിനുകളും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇവയും അകാലനരയെ അകറ്റാന്‍ സഹായിക്കും. ഇതിനായി ചെമ്പരത്തിയില അരച്ച് തലമുടിയില്‍ പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. കാപ്പിപ്പൊടിയും അകാലനര അകറ്റാന്‍ സഹായിക്കും. ഇതിനായി വെള്ളത്തില്‍ കാപ്പിപ്പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഇത് തലമുടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കാത്തിരിക്കുക. ഇതിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകാം. പതിവായി ഇങ്ങനെ ചെയ്യുന്നതിലൂടെ അകാലനര അകറ്റാം. 

remedies-to-control-hair-loss-greying-of-hair
Advertisment