Advertisment

പ്രത്യേക ഭൂമി പരിശോധനയിലൂടെ സ്വകാര്യ റിസോർട്ടിനു നൽകി റവന്യു വകുപ്പിന്റെ അപൂർവ നടപടി

വർക്കല വില്ലേജിലുള്ള റിസോർട്ടിന്റെ പിൻഭാഗത്ത് കടൽക്ഷോഭം വന്ന് ഇടിഞ്ഞു കീഴ്ക്കാംതൂക്കായ ഭൂമിയാണ് പ്രത്യേക സർവേയിലൂടെ ഉടമസ്ഥന്റെ ഭൂരേഖകളിൽ ചേർത്തു നൽകിയത്.

New Update
aertyuiuiuytrertyu

തിരുവനന്തപുരം ∙ റീസർവേയിൽ അറബിക്കടലിന്റെ ഭാഗമായി മാറിയ 30 സെന്റ് ഭൂമിയിൽ 19 സെന്റ് പ്രത്യേക ഭൂമി പരിശോധനയിലൂടെ സ്വകാര്യ റിസോർട്ടിനു നൽകി റവന്യു വകുപ്പിന്റെ അപൂർവ നടപടി. വർക്കല വില്ലേജിലുള്ള റിസോർട്ടിന്റെ പിൻഭാഗത്ത് കടൽക്ഷോഭം വന്ന് ഇടിഞ്ഞു കീഴ്ക്കാംതൂക്കായ ഭൂമിയാണ് പ്രത്യേക സർവേയിലൂടെ ഉടമസ്ഥന്റെ ഭൂരേഖകളിൽ ചേർത്തു നൽകിയത്. സാധാരണ, റീസർവേയിൽ സ്വകാര്യ ഭൂമിയുടെ അതിർത്തിക്കുള്ളിലെ അളവിൽ കുറവു വന്നാൽ പുനഃസ്ഥാപിക്കുക പ്രയാസമാണ്. 

ഒരേക്കർ 13 സെന്റ് സ്ഥലമാണ് റിസോർട്ടിന്റെ പേരിൽ ഉണ്ടായിരുന്നതെന്നും റീസർവേക്കു ശേഷം 82 സെന്റ് ആയി കുറഞ്ഞെന്നുമുള്ള ഉടമസ്ഥന്റെ ആദ്യ പരാതി കലക്ടർ നിരസിച്ചിരുന്നു. റിസോർട്ടിന്റെ പിൻഭാഗം നിരന്തരം കടലാക്രമണത്തിലൂടെ ഇടിഞ്ഞതിനാൽ ഇത് അറബിക്കടലിന്റെ ഭാഗമാക്കി സർവേ റെക്കോർഡുകൾ തയാറാക്കിയെന്ന ഭൂരേഖാ തഹസിൽദാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2022 ഓഗസ്റ്റ് 16ന് കലക്ടർ അപേക്ഷ നിരസിച്ചത്. ഇതിന് എതിരെ ഉടമസ്ഥൻ അവകാശരേഖകളും മുൻ സർവേ സ്കെച്ചുകളും അടക്കം വീണ്ടും അപേക്ഷ സമർപ്പിച്ചു. 

സർവേസംഘം രേഖകൾ പരിശോധിച്ചില്ലെന്നും നിരപ്പായി കിടന്ന ഭാഗം മാത്രം റീസർവേയിൽ ഉൾപ്പെടുത്തിയെന്നും മണ്ണിടിഞ്ഞ പ്രദേശം സർവേ ചെയ്തില്ലെന്നതാണു പരാതിക്കു കാരണമെന്നും കലക്ടർ കണ്ടെത്തി. തുടർന്നു ജില്ലാ സർവേ സൂപ്രണ്ട് പ്രത്യേക സർവേ സംഘത്തെ നിയോഗിച്ചു.  ആധാരത്തിൽ 1.13 ഏക്കർ സ്ഥലമുണ്ടെന്നും കടൽ പുറമ്പോക്കായ 12 സെന്റ് സ്ഥലത്തിനു പുറമേയുള്ള 19 സെന്റ് കടലിലേക്ക് ഇടിഞ്ഞ് വ്യക്തമായ കൈവശ അതിർത്തി ഇല്ലാതെ കാണുന്നുവെന്നും ഇത് അപേക്ഷകന് അവകാശപ്പെട്ടതാണെന്നും സൂപ്രണ്ട് റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ട് സർവേ ഡയറക്ടറും സർക്കാരും അംഗീകരിച്ചതോടെയാണ് 19 സെന്റ് ഉടമസ്ഥന് അനുവദിച്ച് സർവേ രേഖകളിൽ മാറ്റം വരുത്തിയത്.

reserve-land-in-the-arabian-sea
Advertisment