Advertisment

സമ്മര്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കി ഡല്‍ഹി സര്‍വകലാശാല

ആഴ്ചയില്‍ 20 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഇന്റേണ്‍ഷിപ്പിന് 10,500 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്‍ഡ്

New Update
dfghjhgfdfg

മ്മര്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കി ഡല്‍ഹി സര്‍വകലാശാല (ഡിയു). വൈസ് ചാന്‍സലര്‍ ഇന്റേണ്‍ഷിപ്പ് സ്‌കീം സമ്മര്‍ ഇന്റേണ്‍ഷിപ്പ് 2024-ലേക്കാണ് (Vice Chancellor Internship Scheme summer internship 2024) അപേക്ഷകള്‍ ക്ഷണിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഇന്റേണ്‍ഷിപ്പിന് 10,500 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്‍ഡ്.

Advertisment

ഡല്‍ഹി സര്‍വകലാശാലയില്‍ ഏത് വിഷയത്തിലും ബിരുദ, ബിരുദ ബിരുദാനന്തര പഠനം നടത്തുന്നവരും അപേക്ഷിക്കാന്‍ യോഗ്യരാണ്. അവസാനവര്‍ഷ, സെമസ്റ്റര്‍ വിദ്യാർഥികൾക്ക് അപേക്ഷിക്കാന്‍ കഴിയില്ല. താത്പര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

മുന്‍കാലങ്ങളില്‍ വൈസ് ചാന്‍സലര്‍ ഇന്റേണ്‍ഷിപ്പ് സ്‌കീം സമ്മര്‍ ഇന്റേണ്‍ഷിപ്പ് അവസരം പ്രയോജനപ്പെടുത്തിയവര്‍ക്കും ഇക്കൊല്ലം അപേക്ഷിക്കാം. ജൂണ്‍, ജൂലൈ എന്നിങ്ങനെ രണ്ടുമാസങ്ങളിലായിട്ടാകും ഇന്റേണ്‍ഷിപ്പ് നടത്തുക. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായാല്‍ ഡീന്‍ ഓഫ് സ്റ്റുഡന്‍ഡ് വെല്‍ഫയറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ബിരുദ കോഴ്‌സുകളിലേക്കുള്ള രജിസ്ട്രേഷൻ മേയ് പകുതിയോടെ ഡല്‍ഹി സര്‍വകലാശാല ആരംഭിക്കും. ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 25-ന് ആരംഭിക്കും. ബി.ടെക് ബി.എ എല്‍എല്‍ബി പോലുള്ള രണ്ടുവര്‍ഷം ഇന്റഗ്രേറ്റ്ഡ് കോഴ്‌സുകള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ ഏപ്രിലില്‍ തുടങ്ങും.

summer-internship-in-delhi-university
Advertisment