Advertisment

വിഷുവിന് പഴയങ്ങാടിയിൽ വിറ്റഴിച്ചത് ആറ് ക്വിന്റലിൽ ഏറെ ഉണ്ണിയപ്പം

കുടുംബശ്രീ യൂണിറ്റുകൾ,സന്നദ്ധ സംഘടനകൾ, ബേക്കറികൾ എന്നിവയാണ് ഉണ്ണിയപ്പം വിറ്റഴിച്ചത്. ഓർ‍ഡറുകൾ ദിവസങ്ങൾക്ക് മുൻപേ ലഭിച്ചതോടെ ഉണ്ണിയപ്പം തയാറാക്കാനുളള ഒരുക്കങ്ങൾ എല്ലാവരും നേരത്തെയാക്കി.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
ertyuiuytrert

പഴയങ്ങാടി∙ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുവിന് പഴയങ്ങാടിയിൽ താരമായത് ഉണ്ണിയപ്പം. വിഷുവിന് നാടെങ്ങും ഉണ്ണിയപ്പം തന്നെയാണ് പ്രധാനം. എന്നാൽ ഇന്നലെ ഉച്ചയോടെ മാത്രം പഴയങ്ങാടിയിൽ വിറ്റഴിച്ചത് ആറ് ക്വിന്റലിൽ ഏറെ ഉണ്ണിയപ്പം. കുടുംബശ്രീ യൂണിറ്റുകൾ,സന്നദ്ധ സംഘടനകൾ, ബേക്കറികൾ എന്നിവയാണ് ഉണ്ണിയപ്പം വിറ്റഴിച്ചത്. ഓർ‍ഡറുകൾ ദിവസങ്ങൾക്ക് മുൻപേ ലഭിച്ചതോടെ ഉണ്ണിയപ്പം തയാറാക്കാനുളള ഒരുക്കങ്ങൾ എല്ലാവരും നേരത്തെയാക്കി.

150 രൂപ മുതൽ 180 രൂപ വരെയാണ് വില ഈടാക്കിയത്. ഒരു കിലോ ഉണ്ണിയപ്പം 50 എണ്ണം വരെയുണ്ട്. ചൂടുകൂടിയ കാലാവസ്ഥയിൽ ചുട്ടെടുക്കാൻ പ്രയാസമായതിനാൽ കൂടുതൽ ആളുകളും ഉണ്ണിയപ്പം വാങ്ങിക്കുകയാണ് ചെയ്തത്.  ഉണ്ണിയപ്പത്തിന് ഒപ്പം വിപണിയിൽ സജീവമായത് പ്ലാസ്റ്റിക് കണിക്കൊന്നയാണ്. ഇത്തരത്തിലുളള ആയിരത്തോളം കണിക്കൊന്നകളാണ് പഴയങ്ങാടി മേഖലയിലും വിറ്റഴിച്ചത്.

vishu-special-unniyappam-in-kannur
Advertisment