Advertisment

മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്

New Update
1415366-cherian-philip.webp

ലോക്‌സഭാ തെരഞ്ഞെടുപ്പ് വാർത്തകൾ റിപ്പോർട്ടു ചെയ്യുന്നതിൽ കേരളത്തിലെ പ്രധാന മാധ്യമങ്ങളെല്ലാം ഉന്നത നിലവാരം പുലർത്തിയതായി കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്

Advertisment

കേരളത്തിലെത്തിയ ദേശീയ നേതാക്കൾക്കെല്ലാം മാധ്യമങ്ങൾ അർഹമായ പ്രാധാന്യം നൽകി. സ്ഥാനാർത്ഥികളുടെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യധാരാ മാധ്യമങ്ങൾ വിലയിരുത്തിയത് വസ്തുതാപരമായിരുന്നു. തെരഞ്ഞെടുപ്പ് വാർത്തകൾ യഥാസമയം ജനങ്ങളിൽ എത്തിക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ മികവുപുലത്തി. ചുരുക്കം ചില മാധ്യമങ്ങൾ മാത്രമാണ് സെൻസേഷണൽ വാർത്തകൾക്കു പിന്നാലെ പരക്കം പാഞ്ഞത്. ചില മാധ്യമങ്ങൾ ദല്ലാൾ നന്ദകുമാറിന്റെ വാക്കുകൾക്ക് രാഷ്ട്രീയ നേതാക്കളേക്കാൾ അമിത പ്രാധാന്യം നൽകി.

കോൺഗ്രസ് നേതാക്കൾ പൊതുവേ മാധ്യമ വിമർശനങ്ങളോട് സഹിഷ്ണുതാ പൂർണ്ണമായ സമീപനമാണ് സ്വീകരിച്ചത്. ചാനൽ ചർച്ചകളിൽ പങ്കെടുത്ത കോൺഗ്രസ് വക്താക്കൾ വിഷായാവതരണം വ്യക്ത്യാധിഷ്ടിതമാക്കാതെ പ്രശ്നാധിഷ്ടിതമാക്കാനാണ് ശ്രദ്ധിച്ചത്. സഭ്യേതരമായ വാക്കുകൾ ഒരാൾ പോലും ഉപയോഗിച്ചിട്ടില്ല. കോൺഗ്രസിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമങ്ങൾ എതിരാളികൾക്കു നേരെ അശ്ലീല പ്രയോഗമോ അസഭ്യവർഷമോ നടത്തിയിട്ടില്ല. തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങളോട് നേരിട്ട് സംസാരിച്ചപ്പോൾ അവർ തിരുത്താനും ആവർത്തിക്കാതിരിക്കാനും സന്മനസ് കാട്ടി.

ആരോഗ്യകരമായ ഒരു മാധ്യമ സംസ്ക്കാരം വളർത്താനാണ് കെ പി സി സി മാധ്യമ സമിതി ശ്രമിച്ചത്. ചാനൽ ചർച്ചകളിൽ പോകുന്നവരെ നിശ്ചയിക്കുകയും അവർക്ക് കൃത്യ സമയം നിർദ്ദേശങ്ങൾ നൽകുകയും ചെയ്തത് മാധ്യമ സമിതി കൺവീനർ ദീപ്തി മേരി വർഗീസാണ്. സാമൂഹ്യ മാധ്യമ വിഭാഗത്തെ നയിച്ചത് വി ടി. ബലറാം ചെയർമാനും ഡോ. സരിൻ കൺവീനറുമായ സമിതിയാണ്. കെ.പി.സി സി മാധ്യമ സമിതിക്ക് നിർലോഭമായ പിന്തുണയും നൽകിയ എല്ലാവർക്കും നന്ദി.

Advertisment