Advertisment

'ഞങ്ങളുടെ രാധികയുടെ മകൾ'; രാധിക തിലകിന്റെ മകളുടെ വിവാഹം ആഘോഷമാക്കി ഗായിക സുജാതയും കുടുംബവും

author-image
മൂവി ഡസ്ക്
New Update
New Projecxxt (11).jpg

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവിക വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം നിറഞ്ഞ ചടങ്ങിൽ രാധികയുടെ കസിൻ സഹോദരി കൂടിയായ ഗായിക സുജാതയുടെയും മകളും ഗായികയുമായ ശ്വേത മോഹന്റെയും പ്രാർഥനാമംഗള ഗാനം ശ്രദ്ധേയമായി. 'ഞങ്ങളുടെ ദേവികയുടെ (രാധികയുടെ മകള്‍) വിവാഹം . ഈ നവദമ്പതികളെ ആശീർവദിക്കൂ' എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സുജാത സോഷ്യൽ മീഡിയയിൽ കുറിച്ചത്.

തിങ്കളാഴ്ച ബംഗളൂരുവിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രനാണ് വരൻ. അരവിന്ദ് അഭിഭാഷകനാണ്. ദേവികയും ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഗായിക കൂടിയാണ് ദേവിക. രാധികയുടെ അപ്രതീക്ഷിത വേർപാട് സംഗീത ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. സഹോദരിയുടെ വിയോഗം തനിക്കുണ്ടാക്കിയ ആഘാതം വളരെ വലുതാണെന്ന് സുജാത തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

Advertisment