Advertisment

വയസ് 60 ആയോ..? എന്നാലും ഇവര്‍ പുലികളാ.. നീന്തലറിയാത്തതിന്റെ പേരില്‍ വണ്ടമറ്റംകാര്‍ ഇനി മുങ്ങി മരിക്കില്ല

വെള്ളത്തിൽ  അകപ്പെട്ട് മരണമടയുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ  60 വയസ്സു കഴിഞ്ഞവരുടെ നീന്തൽ പരിശീലന പരിപാടി

New Update
cc

കരിമണ്ണൂർ സീനിയർ സിറ്റിസൺസ് അസോസിയേഷൻ അംഗങ്ങൾക്ക് നീന്തൽ പരിശീലനം

ഇടുക്കി: തൊടുപുഴ കരിമണ്ണൂര്‍ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ, കരിമണ്ണൂർ സീനിയർ സിറ്റിസൺസ് അസോസിയേഷൻ അംഗങ്ങൾക്ക് നീന്തൽ പരിശീലനം നല്കി. 

Advertisment

 

വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ, കരിമണ്ണൂർ സീനിയർ സിറ്റിസൺസ് അസോസിയേഷൻ ഭാരവാഹികർക്കും അംഗങ്ങൾക്കും  അന്താരാഷ്ട്ര നീന്തൽ ചാമ്പ്യൻ ബേബി വർഗ്ഗീസിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം നല്കി. 

അസോസിയേഷൻ പ്രസിഡണ്ട് പ്രഫ: ലൂയിസ്  ജെ പാറത്താഴം, സെക്രട്ടറി ആൻ്റണി എൻ.കെ. പ്രോഗ്രാം കോഡിനേറ്റർ കെ.വി.ദേവസ്യാ,എന്നിവരുടെ നേതൃത്വത്തിൽ സമൂഹത്തിൻ്റെ വിവിധ മണ്ഡലങ്ങളിൽ നിന്നും വിരമിച്ച സീനിയർ അംഗങ്ങളാണ് പരിശീലന പരിപാടിയിൽ ഏർപ്പെട്ടത്. ഇവർക്ക് നീന്തൽ പരിശീലനം  വേറിട്ട ഒരു അനുഭവമായി.

നീന്തൽ അറിയാത്തിനാൽ വെള്ളത്തിൽ  അകപ്പെട്ട് മരണമടയുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ  60 വയസ്സു കഴിഞ്ഞവരുടെ ഈ നീന്തൽ പരിശീലന പരിപാടി ആബാലവൃദ്ധം ജനങ്ങളെയും നീന്തൽ പരിശീലനത്തിന് പ്രേരിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

karimannur news vandamattam
Advertisment