Advertisment

2025 മുതല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ പുതിയ മാറ്റം

New Update
സം​സ്ഥാ​ന​ത്തെ എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍

തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി എഴുത്ത് പരീക്ഷയില്‍ പുതിയ മാറ്റം. 2025 മുതല്‍ എസ്എസ്എല്‍സി എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയെന്ന്  മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഓരോ വിഷയത്തിലും 12 മാര്‍ക്ക് മിനിമം വേണം. നിരന്തര മൂല്യനിര്‍ണയത്തിന്റെ മാര്‍ക്ക് കൂടി ചേര്‍ത്താകും ഫലം പ്രഖ്യാപിക്കുക. 2025 മാര്‍ച്ച് മാസത്തെ പരീക്ഷ മുതല്‍ പുതിയ മാറ്റം നിലവില്‍ വരും.

അതേസമയം  ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം   പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

 

Advertisment