Advertisment

സാമ്പത്തിക ബുദ്ധിമുട്ടും കുടുംബപ്രശ്‌നങ്ങളും  മാറ്റിത്തരാമെന്ന് വാഗ്ദാനം നല്‍കി ഭീഷണിപ്പെടുത്തി തട്ടിപ്പ്;  യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി, മന്ത്രവാദി അറസ്റ്റില്‍

സംഭവത്തില്‍ മന്ത്രവാദിയായ വിഷ്ണു വൈ (22) എന്ന ബി.കോം വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.

New Update
4435353

രാംനഗര/കര്‍ണാടക: മന്ത്രവാദിയുടെ നിരന്തര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. മരമില്ലുടമ മുത്തുരാജ് എന്ന യുവാവാണ് പുഴയില്‍ ചാടി മുങ്ങിമരിച്ചത്. സംഭവത്തില്‍ മന്ത്രവാദിയായ വിഷ്ണു വൈ (22) എന്ന ബി.കോം വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളുരു രാമനഗരയിലാണ് സംഭവം. 

Advertisment

മുത്തുരാജ് സാമ്പത്തിക ബുദ്ധിമുട്ടുകളും വൈവാഹിത ബന്ധത്തില്‍ പ്രശ്നങ്ങളും നേരിട്ടിരുന്നു. ഇതിന് പ്രതിവിധിയായി പൂജ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സാമൂഹമാധ്യമങ്ങളില്‍ തന്റെ മന്ത്രവാദത്തെക്കുറിച്ച് വന്‍തോതില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്ന വിഷ്ണുവിനെ പൂജയ്ക്കായി മുത്തുരാജ് സമീപിക്കുകയായിരുന്നു. കുറഞ്ഞ തുകയ്ക്ക് പൂജ ചെയ്യാമെന്ന സമ്മതിച്ച വിഷ്ണു പൂജയ്ക്കായി മുത്തുരാജിന്റെ കുടുംബഫോട്ടോ ആവശ്യപ്പെട്ടു.

ഫോട്ടോകള്‍ ലഭിച്ചതിന് പിന്നാലെ വിഷ്ണു മുത്തുരാജിന്റെയും ഭാര്യാമാതാവിന്റെയും ചിത്രങ്ങള്‍ അശ്ലീലമായി എഡിറ്റ് ചെയ്ത് മുത്തുരാജിനോട് 25,000 രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് 

മുത്തുരാജ് പണമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പുഴയില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. 

മുത്തുരാജ് ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്നാണെന്ന് കുടുംബം കരുതിയത്. മരണാനന്തര ക്രിയകള്‍ക്ക് ശേഷം മുത്തുരാജിന്റെ ഫോണ്‍ നിരീക്ഷിച്ച ഭാര്യാസഹോദരനാണ് വിഷ്ണുവും മുത്തുരാജും നടത്തിയ ഫോണ്‍ സന്ദേശങ്ങളും വാട്സാപ്പ് ശബ്ദസന്ദേശങ്ങളും ശ്രദ്ധിച്ചത്. 

വിഷ്ണുവില്‍ നിന്നും മുത്തുരാജ് മാസങ്ങളായി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് ഫോണിലെ സന്ദേശങ്ങളില്‍നിന്ന് വ്യക്തമായി. തുടര്‍ന്ന് മുത്തുരാജിന്റെ ഭാര്യയുടെ പരാതിയില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. നിരവധിയാളുകളെ ഇയാള്‍ സമാന രീതിയില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Advertisment