Advertisment

മഹാരാഷ്ട്രയില്‍ പോലീസ് സ്റ്റേഷനില്‍ കയറി പുലി നായയെ കടിച്ചുകൊണ്ടുപോയി

സി.സി.ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

New Update
43666777

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ പോലീസ് സ്റ്റേഷനില്‍ കയറി  പുലി നായയെ കടിച്ചുകൊണ്ടുപോയി. പോലീസ് സ്റ്റേഷനിലെ സി.സി.ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

ജനുവരി 24ന് രത്‌നഗിരിയിലെ രാജാപ്പൂര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. പോലീസ് സ്റ്റേഷനകത്ത് അലഞ്ഞുതിരിയുന്ന  മൂന്ന് നായ്ക്കളിലൊന്നിനെയാണ് പുലി പിടികൂടിയത്.

പുലിയുടെ സാന്നിധ്യമറിഞ്ഞ നായ്ക്കള്‍ പേടിയോടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിന് പിന്നാലെയാണ് പുലി സ്റ്റേഷനിലേക്ക് കടന്നുവരുന്നത്. ഇതോടെ നായ്ക്കള്‍ ചിതറിയോടി. സ്റ്റേഷനകത്തേക്ക് കയറിയ പുലി പിന്നീട് നായ്ക്കളിലൊന്നിനെ കടിച്ചെടുത്ത് പുറത്തേക്ക് ഓടിമറയുന്നതും വീഡിയോയില്‍ കാണാം.

Advertisment