Advertisment

ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യുന്നത് വിലക്കി; ഭര്‍ത്താവിനെ  യുവതിയും ബന്ധുക്കളും കഴുത്ത് ഞെരിച്ച് കൊന്നു

ഇന്‍സ്റ്റഗ്രാമില്‍ 9500 ഫോളവേഴ്സുള്ള റാണി തന്റെ പേജില്‍ അഞ്ഞൂറോളം റീലുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

New Update
9789789777788

പട്ന: ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യുന്നത് വിലക്കിയ ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി. ബിഹാര്‍ ബെഗുസരായി സ്വദേശി മഹേശ്വര്‍ കുമാര്‍ റായാ(25)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മഹേശ്വറിന്റെ ഭാര്യ റാണിയെ അറസ്റ്റ് ചെയ്തു. വീട്ടുകാരുടെ സഹായത്തോടെയാണ് യുവതി കുറ്റകൃത്യം ചെയ്തത്. ദമ്പതികള്‍ക്ക് അഞ്ചു വയസുള്ള ഒരു മകനുണ്ട്. 

Advertisment

ബിഹാറിലെ ബെഹുസരായിലെ ഫാഫൗട്ട് ഗ്രാമത്തില്‍ ഇന്നലെ രാത്രി ഒമ്പതിനായിരുന്നു സംഭവം. ആറു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം. കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്ന മഹേശ്വര്‍ വല്ലപ്പോഴും മാത്രമാണ് വീട്ടിലേക്ക് വരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 9500 ഫോളവേഴ്സുള്ള റാണി തന്റെ പേജില്‍ അഞ്ഞൂറോളം റീലുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി റീലുകള്‍ ഇടുന്നതിനെച്ചൊല്ലി മഹേശ്വര്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നു.  റാണിയുടെ വീട്ടിലെത്തിയ മഹേശ്വര്‍ ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി റീല്‍സ് ഇടുന്നതിനെതിരെ വഴക്കുണ്ടാക്കി. തുടര്‍ന്ന് റാണിയും ബന്ധുക്കളും കൂടി ഇയാളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

മഹേശ്വറിന്റെ സഹോദരന്‍ റൂദല്‍ വിളിച്ചപ്പോള്‍ മഹേശ്വര്‍ ആയിരുന്നില്ല ഫോണ്‍ എടുത്തത്. മറ്റാരോ ഫോണെടുക്കുകയും ഇരുവരും തമ്മില്‍ ഫോണിലൂടെ വാക്കു തര്‍ക്കമുണ്ടാകുകയും ചെയ്തു. റൂദല്‍ വീട്ടുകാരുമായി റാണിയുടെ വീട്ടില്‍ എത്തിയപ്പോള്‍ മഹേശ്വറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

 

Advertisment