Advertisment

ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് 15 ദിവസം അടിച്ചുപൊളിച്ചു; വാടക നല്‍കാതെ  മുങ്ങാന്‍ ശ്രമം, യുവതി പിടിയില്‍

വഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

New Update
568888855

ന്യൂഡല്‍ഹി: ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് ദിവസങ്ങളോളം താമസിച്ച് പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍. ആന്ധ്രാ സ്വദേശിനിയായ ഝാന്‍സി റാണി സാമുവലാണ് പിടിയിലായത്. പണം ചോദിച്ചപ്പോള്‍ ജീവനക്കാരെ മര്‍ദ്ദിച്ചശേഷം യുവതി മുങ്ങാന്‍ ശ്രമിക്കുകയായിരുന്നു. മുറിവാടക നല്‍കാതെ 15 ദിവസമാണ് യുവതി ഹോട്ടലില്‍ താമസിച്ചത്.

ഡല്‍ഹി വിമാനത്താവളത്തിന് സമീപമുള്ള എയറോസിറ്റിയിലെ ആഡംബര ഹോട്ടലിലാണ് സംഭവം. ഡിസംബര്‍ 13നാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഹോട്ടല്‍ സര്‍വീസിന് പണം നല്‍കാന്‍ തട്ടിപ്പ് മാര്‍ഗങ്ങളാണ് ഇവര്‍ സ്വീകരിച്ചതെന്ന് ഹോട്ടലുകാര്‍ പറഞ്ഞു. 

വഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത യുവതിയെ പോലീസ്  ചോദ്യം ചെയ്ത് വരികയാണ്.

Advertisment